വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ - ഏകദിന ഉപവാസ സമരം
മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ഏകദിന ഉപവാസം അവസാനിച്ചു
പാലക്കാട്:വാളയാർ കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ നേതൃത്വത്തിൽ പാലക്കാട് കോട്ടമൈതാനിയിൽ നടന്ന ഏകദിന ഉപവാസം സമാപിച്ചു. മുൻ കെ.പി സി.സി അധ്യക്ഷൻ വി.എം സുധീരൻ, വി.കെ ശ്രീകണ്ഠൻ എം.പി, വി.ടി ബൽറാം എം.എൽ.എ, ഷാഫി പറമ്പിൽ എം.എൽ.എ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കുന്നത് വരെ കോൺഗ്രസ് സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞു. ഏഴാം തിയതി കെഎസ്യുവിൻ്റെ നേതൃത്വത്തിൽ അട്ടപ്പള്ളത്ത് നിന്നും പാലക്കാടേക്ക് ലോങ് മാർച്ച് സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.