പാലക്കാട്: മുഖ്യമന്ത്രിക്കും ഭരണപക്ഷത്തിനുമെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രാജാവ് നഗ്നനായി മാറി. സ്വര്‍ണക്കടത്ത് കേസിന്‍റെ അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തുമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ഇരുമ്പഴി എണ്ണേണ്ടി വരുമെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. കസ്റ്റംസിലെ ചില ഉദ്യോഗസ്ഥർ നേരത്തെ ഒളിച്ചുകളി നടത്തി.
സ്വർണക്കടത്ത് കേസ്; രാജാവ് നഗ്നനായെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
സ്വർണക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്ന സാഹചര്യം കേരളത്തിലുണ്ടാവുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
സ്വർണക്കടത്ത് കേസ്; രാജാവ് നഗ്നനായെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
ദേശീയ അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്ന സാഹചര്യം കേരളത്തിലുണ്ടാവും. മുഖ്യമന്ത്രിയെയും കസ്റ്റഡിയിൽ വാങ്ങേണ്ടുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം വിമര്‍ശിച്ചു. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ നടത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
Last Updated : Oct 29, 2020, 12:35 PM IST
TAGGED:
മുഖ്യമന്ത്രിക്കെതിരെ വിമർശനം