പാലക്കാട്: രണ്ട് കിലോഗ്രാം കഞ്ചാവുമായി കോങ്ങാട് സ്വദേശി പൊലീസ് പിടിയിൽ. കോങ്ങാട് പൂതന്നൂർ സ്വദേശി റഷീദ് (52 ) ആണ് മീനാക്ഷിപുരം പൊലീസിന്‍റെ പിടിയിലായത്. മീനാക്ഷിപുരം പൊലീസും പാലക്കാട് ഡാൻസാഫ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
രണ്ട് കിലോ കഞ്ചാവുമായി കോങ്ങാട് സ്വദേശി അറസ്റ്റിൽ - മീനാക്ഷിപുരം പൊലീസ്
കോങ്ങാട് പൂതന്നൂർ സ്വദേശി റഷീദ് (52 ) ആണ് മീനാക്ഷിപുരം പൊലീസിന്‍റെ പിടിയിലായത്

രണ്ട് കിലോ കഞ്ചാവുമായി കോങ്ങാട് സ്വദേശി അറസ്റ്റിൽ
വ്യാഴാഴ്‌ച രാവിലെ കൂമൻകാട് ബസ് സ്റ്റോപ്പിൽ ഇടപാടുകാർക്ക് കൈമാറാൻ കഞ്ചാവുമായി എത്തിയപ്പോളാണ് ഇയാൾ പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ രണ്ട് ലക്ഷത്തോളം രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ വിട്ടു.