പാലക്കാട്:കൊല്ലങ്കോട്-പുതുനഗരം റോഡിൽ വടവന്നൂർ പട്ടത്തലച്ചിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പല്ലാവൂർ തളൂർ അയ്യപ്പൻ എഴുത്തച്ഛൻ (64) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടിനാണ് അപകടം.
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു - കൊല്ലങ്കോട്-പുതുനഗരം റോഡിൽ അപകടം
പല്ലാവൂർ തളൂർ അയ്യപ്പൻ എഴുത്തച്ഛൻ (64) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടിനാണ് അപകടം.
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
ഊട്ടറയിൽ വാഴയില കച്ചവടക്കാരനായ ഇദ്ദേഹം വടവന്നൂരിൽനിന്ന് ഊട്ടറ ഭാഗത്തേക്ക് പോകുമ്പോൾ എതിരേവന്ന സ്‌കൂട്ടറുമായി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അയ്യപ്പനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം ശനിയാഴ്ച രാവിലെ പത്തിന് പാമ്പാടി ഐവർമഠം ശ്‌മശാനത്തിൽ. ഭാര്യ: ജയ. മക്കൾ: സന്തോഷ്, സതീഷ്, സജിത. മരുമക്കൾ: രാജീവ്, ശരണ്യ, സുജിത.