സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും ഹൈടെക് ആക്കി എന്ന് സർക്കാർ അവകാശപ്പെടുമ്പോൾ വേനൽക്കാലത്ത് ക്ലാസ് മുറികളിൽ ഇരുന്ന് പഠിക്കാൻ ആവാതെ ഒരുപറ്റം വിദ്യാർഥികൾ. പാലക്കാട് കുളവന്‍മുക്ക് ഗവൺമെന്‍റ്യുപി സ്കൂളിലെ വിദ്യാർത്ഥികളാണ് കൊടുംചൂടിൽ ദുരിതമനുഭവിക്കുന്നത്.
പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുക എന്നത് മുഖ്യ അജണ്ടയായി കണ്ട് ബജറ്റിൽ നിരവധി പദ്ധതികൾ സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ പാലക്കാട് കുളവന്‍മുക്ക് ഗവൺമെന്‍റ്യുപിസ്കൂളിന്‍റെ അവസ്ഥ കാണുക.
സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന മേഖലയിലെ വിദ്യാർത്ഥികൾ പഠിക്കുന്ന ക്ലാസ് മുറികൾ ആണിത്. തകര കൊണ്ട് മറച്ച മുറികൾ. ഏത് നിമിഷം വേണമെങ്കിലും പഴക്കംചെന്ന കെട്ടിടങ്ങൾ നിലംപൊത്താം. വേനൽ കടുത്തതോടെ വിദ്യാർത്ഥികളുടെ ദുരിതവും കൂടി.
വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട് .സ്കൂൾ നിർമ്മിക്കാൻ സ്വകാര്യവ്യക്തി ഒന്നര ഏക്കർ ഭൂമി വിട്ടു നൽകിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ മുന്നോട്ടു പോകാനാകുന്നില്ല. സമീപത്തെ തികച്ചും സാധാരണക്കാരായവരുടെ അഞ്ഞൂറോളം വരുന്ന കുട്ടികളാണ് സ്കൂളിലുള്ളത്. തെരഞ്ഞെടുപ്പ് വരുമ്പോൾ സ്ഥാനാർത്ഥികൾ പുതിയ കെട്ടിടത്തിന് വാഗ്ദാനം നൽകുമെങ്കിലും വാക്ക് പാലിക്കുന്നില്ലെന്ന്ജീവനക്കാരും അഭിപ്രായപ്പെടുന്നു.
കൊടുംചൂടില്‍ ദുരിതമനുഭവിച്ച് കുളവന്‍മുക്ക് ഗവൺമെന്‍റ്യുപി സ്കൂളിലെ വിദ്യാർത്ഥികള്‍