ഇതര സംസ്ഥാന തൊഴിലാളികൾക്കായി പാലക്കാട് കഞ്ചിക്കോട് നിർമ്മിച്ച പാർപ്പിട സമുച്ചയം ' അപ്നാ ഘർ 'മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അപ്നാ ഘർമാതൃകയിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കായി കൂടുതൽ സമുച്ചയങ്ങൾസംസ്ഥാനത്ത് പണിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്‍റെ ആതിഥ്യ മര്യാദയുടെ ഉത്തമ ഉദാഹരണമാണ് പാർപ്പിട സമുച്ചയമെന്ന് സ്ഥലം എംഎൽഎ കൂടിയായ വിഎസ് അച്യുതാനന്ദൻ അഭിപ്രായപ്പെട്ടു .
ഇതര സംസ്ഥാന തൊഴിലാളികൾക്കൊരു തണൽ: അപ്നാ ഘർ ഉദ്ഘാടനം ചെയ്തു - apna ghar
മൂന്ന് ബ്ലോക്കുകളിലായി 44000 ചതുരശ്ര അടിയിൽ നിർമ്മിച്ച 'അപ്നാ ഘർ' സമുച്ചയത്തിൽ 62 മുറികളുണ്ട് .ഓരോ മുറികളിലും 10 പേർ വീതം 620 പേർക്ക് താമസിക്കാനാകും. ഒരാളിൽ നിന്ന് മാസ വാടകയായി 800 രൂപ ഈടാക്കാനാണ് തീരുമാനം .
ഇന്ത്യയിൽ തന്നെ ആദ്യമായി നടപ്പാക്കുന്ന ഈ ഭവന പദ്ധതി എട്ടരകോടി രൂപ ചെലവഴിച്ചാണ്ഭവനം ഫൗണ്ടേഷൻ കേരളയും സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പും ചേർന്ന് നിർമ്മിച്ചത്. അപ്പനെ നഗറിൽ മൂന്ന്ബ്ലോക്കുകളിലായി 44000 ചതുരശ്ര അടിയിൽ നിർമ്മിച്ച സമുച്ചയത്തിൽ 62 മുറികളുണ്ട്. ഓരോ മുറികളിലും 10 പേർ വീതം 620 പേർക്ക് താമസിക്കാനാകും. ഒരാളിൽ നിന്ന് മാസവാടകയായി800 രൂപ ഈടാക്കാനാണ് തീരുമാനം.
രണ്ടാം ബ്ലോക്കിൽ നാലു നിലകളിലായി 32 അടുക്കള, എട്ട്ഊണുമുറി, 96ശൗചാലയങ്ങൾ എന്നിവയുണ്ട്. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന സെക്യൂരിറ്റി സംവിധാനത്തോടൊപ്പം സിസിടിവിയും സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുണ്ട് .കൂടാതെ ഇവിടെ ലഹരിവസ്തുക്കളുടെ ഉപയോഗവും വിതരണവും പൂർണമായും നിരോധിച്ചിട്ടുണ്ട് . കുറഞ്ഞ വാടകയ്ക്ക് താമസിക്കാൻ മികച്ച സൗകര്യം തന്നതിൽ പിണറായി സർക്കാരിന് നന്ദി പറയുകയാണ് തൊഴിലാളികൾ.