പാലക്കാട്:ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിൽ ലോറിയിൽ ഒരു ടൺ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. ഇടുക്കി സ്വദേശിയായ ജിഷ്ണു (24), മലപ്പുറം സ്വദേശികളായ ബാദുഷ (26), ഫായിസ് (21) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
വിശാഖപട്ടണത്ത് ഒരു ടൺ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ
മലപ്പുറം സ്വദേശികളായ ബാദുഷ (26), ഫായിസ് (21), ഇടുക്കി സ്വദേശിയായ ജിഷ്ണു (24) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്‌തത്
പാലക്കാട് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി കെ സതീഷിന്‍റെ നേതൃത്വത്തിലുള്ള സ്പെഷൽ സ്‌ക്വാഡ് ടീമും എഇസി ഇൻസ്‌പെക്ടർ കെ എസ് പ്രശോഭിന്‍റെ നേതൃത്വത്തിലുള്ള സ്‌ക്വാഡും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ഇവ പിടികൂടുന്നത്. ലോറിയുടെ ഉയരത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തുകയും തുടർന്ന് വാഹനത്തിന്‍റെ പ്ലാറ്റ്ഫോമിനു താഴെയായി രഹസ്യ അറ കണ്ടെത്തുകയുമായിരുന്നു.
എക്‌സൈസ് ഇൻസ്‌പെക്ടർ എ ഷൗക്കത്തലി, പ്രിവന്‍റീവ് ഓഫീസർമാരായ എ ജയപ്രകാശൻ, ആർ വേണുകുമാർ,എസ് മൻസൂർ അലി , സിഇഒ മാരായ ബി ഷൈബു, കെ ജ്ഞാനകുമാർ, കെ അഭിലാഷ്, അനിൽകുമാർ ടി എസ്, എം അഷറഫലി, എ ബിജു, കൃഷ്ണകുമാരൻ, ലൂക്കോസ്, പ്രിവന്‍റീവ് ഓഫിസർമാരായ ടി ജെ ജയകുമാർ , സിഇഒ മാരായ, ഉണ്ണികൃഷ്ണൻ കെ.വിനുകുമാർ, ശ്രീകുമാർ , ജോസ്, എന്നിവർ പരിശോധനയിൽ പങ്കെടുത്തു.