പാലക്കാട്: ലോറികളിൽ തമിഴ്‌നാട്ടിൽ നിന്നും വീണ്ടും കേരളത്തിലേക്ക് ആളുകളെ കടത്താൻ ശ്രമം. തമിഴ്‌നാട്ടിലെ ഉദുമലയിൽ നിന്ന് രണ്ട് ലോറികളിലായാണ് ഗോവിന്ദാപുരം വഴി കേരളത്തിലേക്ക് ആളുകളെ കടത്താൻ ശ്രമിച്ചത്.
തമിഴ്‌നാട്ടിൽ നിന്നും വീണ്ടും കേരളത്തിലേക്ക് ആളുകളെ കടത്താൻ ശ്രമം - കേസ് എടുത്തു
രണ്ട് ലോറികൾക്ക് പിറകിലായി ആളുകളെ കിടത്തിയാണ് കൊണ്ടുവന്നത്. ചെക്ക് പോസ്റ്റിലെ പരിശോധനയിൽ ആളുകളെ കണ്ടെത്തി. ലോറിയിൽ നിന്നും ഇറക്കിവിട്ട ഇവരോട് തമിഴ്‌നാട്ടിലേക്ക് മടങ്ങി പോകാൻ നിർദേശം നൽകി.

രണ്ട് ലോറികൾക്ക് പിറകിലായി ആളുകളെ കിടത്തിയാണ് കൊണ്ടുവന്നത്. ചെക്ക് പോസ്റ്റിലെ പരിശോധനയിൽ ആളുകളെ കണ്ടെത്തി. ലോറിയിൽ നിന്നും ഇറക്കിവിട്ട ഇവരോട് തമിഴ്‌നാട്ടിലേക്ക് മടങ്ങി പോകാൻ നിർദേശം നൽകി. എന്നാൽ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മറ്റെരുവഴിയിലുടെ എത്തിയ സംഘം ഇതേ ലോറിയിൽ കയറി യാത്ര തുടർന്നു. സംഭവം ശ്രദ്ധയിൽ പെട്ട നാട്ടുകാർ പാപ്പാൻ ചള്ളയിൽ ലോറി തടഞ്ഞ് പൊലീസിനെ വിവരം അറിയിച്ചു. ആളുകളെ കേരളത്തിലേക്ക് കടക്കാൻ സഹായിച്ച ലോറി ഡ്രൈവർമാരായ രവി, ബാലസുബ്രമണ്യൻ എന്നിവർക്കെതിരെ കേസ് എടുത്തു. അനധികൃതമായി എത്തിയ ആറ് പേരെയും തമിഴ്‌നാട്ടിലേക്ക് തിരിച്ചയച്ചു.