പാലക്കാട്: കിഴക്കഞ്ചേരി പൊന്നാരം കുണ്ടില്‍ വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു. കിഴക്കഞ്ചേരി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റ് അജിത് ചന്ദ്രന്റെ മകൻ ആദിത്യ ചന്ദ്രൻ (11) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ പോയ ആദിത്യനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കൂട്ടില്‍മൊക്ക് തടയണയ്ക്ക് സമീപം കുട്ടിയെ കണ്ടെത്തിയത്.
വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു; അപകടം കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയപ്പോള്‍ - കിഴക്കഞ്ചേരി കുടുംബാരോഗ്യകേന്ദ്രം
കൂട്ടുക്കാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ പോയ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്

വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു
തുടര്‍ന്ന് വടക്കഞ്ചേരി നായനാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശ്രീലക്ഷ്മിയാണ് അമ്മ.സഹോദരി: ആരാധ്യ അജിത്.
also read: വീടിനുസമീപത്തെ കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു