കേരളം

kerala

ETV Bharat / state

പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് 10.88 കോടി കൂടി അനുവദിച്ചു - പാലക്കാട്

പാലക്കാട് നഗരഭാഗത്ത് 2.44 ഏക്കറില്‍ ഒരു ലക്ഷം ചതുരശ്ര അടിയിലാണ് സ്റ്റേഡിയത്തിന്‍റെ നിര്‍മാണം നടക്കുന്നത്

പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയം  കിഫ്‌ബി  kifbi allows 10.88 crore palakkad indoor stadium  kiifbi  പാലക്കാട്  palakkad indoor stadium
പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് 10.88 കോടി കൂടി അനുവദിച്ചു

By

Published : Feb 20, 2021, 7:57 PM IST

പാലക്കാട്‌: പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‌ 10.88 കോടി രൂപ കൂടി അനുവദിച്ച് കിഫ്‌ബി. നിലവില്‍ 9.12 കോടി രൂപയാണ് സ്റ്റേഡിയത്തിനായി അനുവദിച്ചിരുന്നത്. പാലക്കാട് നഗര ഭാഗത്ത് 2.44 ഏക്കറില്‍ ഒരു ലക്ഷം ചതുരശ്ര അടിയിലാണ് സ്റ്റേഡിയത്തിന്‍റെ നിര്‍മാണം നടക്കുന്നത്.

ബാസ്‌കറ്റ് ബോള്‍, വോളിബോള്‍, ഷട്ടില്‍, ബാഡ്‌മിന്‍റണ്‍, ചെസ്, ബേസ്‌ബോള്‍, സ്‌ക്വാഷ്, ടേബിള്‍ ടെന്നീസ്, കബഡി, ഖോഖോ തുടങ്ങിയ കായികയിനങ്ങള്‍ക്ക് ഇവിടെ സൗകര്യമുണ്ടാകും. സിവില്‍ വര്‍ക്കുകള്‍, ഇലക്ട്രിക്കല്‍, സീലിങ്‌, ഫയര്‍ ഫൈറ്റിങ്‌ വര്‍ക്ക്, വുഡ് ഫ്ലോറിങ്, ലിഫ്റ്റ് തുടങ്ങിയവയാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്.

കിഡ്‌ക്കോക്കാണ് നിര്‍മാണ ചുമതല. ജില്ലാ കലക്ടര്‍ അധ്യക്ഷയും ഡിടിപിസി നിര്‍വാഹക സമിതി അംഗം ടിആര്‍ അജയന്‍ സെക്രട്ടറിയുമായ പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയം സൊസൈറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്.

ABOUT THE AUTHOR

...view details