പാലക്കാട്: സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെസിവൈഎം. താവളം ഫൊറോന സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതീകാത്മകമായി ശവമഞ്ചമൊരുക്കി വിലാപയാത്ര നടത്തിയാണ് കെസിവൈഎം പ്രതിഷേധിച്ചത്. തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കവെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായാണ് കത്തോലിക്കാ യുവജന സംഘടന പരസ്യമായി രംഗത്തെത്തിയത്.
പിഎസ്‌സി ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെസിവൈഎം - പിഎസ്‌സി ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യം
പ്രതീകാത്മകമായി ശവമഞ്ചമൊരുക്കി വിലാപയാത്ര നടത്തിയാണ് കെസിവൈഎം പ്രതിഷേധിച്ചത്
വ്യവസായി ഐസക്ക് വർഗ്ഗീസിനെ സ്ഥാനാർഥിയാക്കുന്നത് പരിഗണിക്കണമെന്ന രൂപതാധ്യക്ഷൻ മാർ ജേക്കബ് മനത്തോട് സിപിഐക്ക് കത്ത് നല്‍കിയത് വിവാദമായിരുന്നു. തുടർന്ന് സ്ഥാനാർഥി വിഷയങ്ങളിൽ അവസാന തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്ന് സിപിഐ നേതൃത്വം വ്യക്തമാക്കി. സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് കെസിവൈഎം പ്രതിഷേധം നടത്തിയത്. പാലക്കാട് രൂപത ജനറൽ സെക്രട്ടറി സനോജ് നെല്ലിക്കാമല, ഫെറോനാ പ്രസിഡന്‍റ് ജോർജ്ജ് വിൻസെന്‍റ്, ഫൊറോന വൈസ് പ്രസിഡന്‍റ് ജിൻഷാ തോമസ്, ജോർജ്ജ് എഡിസൺ, ജെയ്‌മോൻ കുളത്തുംകര തുടങ്ങിയവർ സംസാരിച്ചു.