കേരളം

kerala

ETV Bharat / state

കരിമ്പനമേട്ടിലെ കവ; സഞ്ചാരികളുടെ പ്രിയകേന്ദ്രം - malambuzha tourism

കരിമ്പനകളും ജലാശയവും മലനിരകളുമെല്ലാമായി സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് മലമ്പുഴയിലെ കവ എന്ന ചെറുഗ്രാമം.

കരിമ്പനമേട്ടിലെ കവ കവ ടൂറിസം മലമ്പുഴ അണക്കെട്ട് kava tourism spot palakkad tourism malambuzha tourism
കരിമ്പനമേട്ടിലെ കവ; സഞ്ചാരികളുടെ പ്രിയകേന്ദ്രം

By

Published : Jan 17, 2020, 3:43 AM IST

പാലക്കാട്: വിനോദസഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായി മാറുകയാണ് മലമ്പുഴ അണക്കെട്ടിനോട് ചേർന്നുകിടക്കുന്ന കവ. അണക്കെട്ടിന്‍റെ വൃഷ്‌ടിപ്രദേശത്തോട് ചേർന്നാണ് ഈ ചെറുഗ്രാമം സ്ഥിതിചെയ്യുന്നത്. കരിമ്പനകളും ജലാശയവും പശ്ചിമഘട്ട മലനിരകളുമൊക്കെയായി സുന്ദരമാണ് ഇവിടം.

കരിമ്പനമേട്ടിലെ കവ; സഞ്ചാരികളുടെ പ്രിയകേന്ദ്രം

വൈകുന്നേരങ്ങളിൽ സൂര്യാസ്‌തമയം കാണാൻ നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. ഡാമിലെ ജലനിരപ്പ് കുറയുന്ന സമയത്ത് ഏറെ ദൂരം ഡാമിനുള്ളിലൂടെ നടക്കുവാനും സാധിക്കും. തമിഴ്‌നാട്ടിൽ നിന്നടക്കം കവയുടെ സൗന്ദര്യം ആസ്വദിക്കാന്‍ സഞ്ചാരികളെത്തുന്നു. മലമ്പുഴ-കഞ്ചിക്കോട് പാതയില്‍ നിന്നും അഞ്ച് കിലോമീറ്റർ ദൂരത്തില്‍ സ്ഥിതിചെയ്യുന്ന കവ പല സിനിമകൾക്കും ഷൂട്ടിങ് ലൊക്കേഷനായിട്ടുണ്ട്.

ABOUT THE AUTHOR

...view details