പാലക്കാട്: വാളയാറിൽ മാരക മയക്കുമരുന്നുമായി കർണാടക സ്വദേശിയായ യുവാവ് പിടിയിൽ. മാരക മയക്കുമരുന്നായ മെത്താഫിറ്റാമിൻ ( എംഡിഎംഎ) ആണ് യുവാവിൽ നിന്നും കണ്ടെത്തിയത്. കർണാട കുടഗ് സ്വദേശി ഇസ്മായിൽ (31) ആണ് പിടിയിലായത്.
വാളയാറിൽ മാരക മയക്കുമരുന്നുമായി കർണാടക സ്വദേശി പിടിയിൽ - Asianet news
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് മയക്കു മരുന്ന് കണ്ടെത്തിയത്.
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് എക്‌സൈസ് വകുപ്പ് നടത്തുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി എഇസി സ്‌ക്വാഡും പാലക്കാട് എക്‌സൈസ് റേഞ്ച് ഓഫീസ് ടീമും സംയുക്തമായി കോയമ്പത്തൂർ - പാലക്കാട് ഹൈവേയിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്.
ബെംഗളൂവിൽ നിന്നും എറണാകുളത്തിലേക്ക് പോകുകയായിരുന്ന ബസിൽ കടത്തിയപ്പോഴാണ് മയക്കുമരുന്നാണ് പിടികൂടിയത്. എറണാകുളത്തിലെ നിശാപാർട്ടികളിലും, ഡിജെ പാർട്ടികളിലും മറ്റും വിതരണം നടത്താനാണ് മയക്കുമരുന്ന് കടത്തിയതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.