കേരളം

kerala

ETV Bharat / state

കാഞ്ഞിരംചോല-പാമ്പംതോട് റോഡ് തകർന്ന നിലയിൽ - Kanjiram Chola

കാഞ്ഞിരംചോല പുഴയുടെ കുറുകെ പാലം അത്യാവശ്യമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്

കാഞ്ഞിരംചോല-പാമ്പംതോട് റോഡ്  റോഡ് തകർന്ന നിലയിൽ  റോഡ് തകർന്നു  പാമ്പംതോട് ആദിവാസി കോളനി  Pambamthodu Tribal Colony  Pambamthodu  Pambamthodu Colony  Kanjiram Chola-Pampamthodu Road  Kanjiram Chola  Road collapsed
കാഞ്ഞിരംചോല-പാമ്പംതോട് റോഡ് തകർന്ന നിലയിൽ

By

Published : Mar 2, 2021, 4:45 PM IST

Updated : Mar 2, 2021, 5:19 PM IST

പാലക്കാട്:കാഞ്ഞിരംചോല-പാമ്പംതോട് റോഡ് വെള്ളം കയറി തകർന്ന നിലയിൽ. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പാമ്പംതോട് ആദിവാസി കോളനിയിലേക്കുള്ള ഒരേയൊരു പാതയാണിത്. 40 വർഷങ്ങൾക്ക് മുമ്പ് രൂപീകരിക്കപ്പെട്ട ഈ കോളനി മഴക്കാലമായാൽ ഒറ്റപ്പെടുക പതിവാണ്. മഴയില്ലാത്തപ്പോൾ തന്നെ റോഡിൽ വെള്ളം നിറഞ്ഞു നിൽക്കുന്ന അവസ്ഥയാണ്. മഴ കനത്താല്‍ ഈ വഴിയിലൂടെ സഞ്ചരിക്കുക അസാധ്യം.

കാഞ്ഞിരംചോല-പാമ്പംതോട് റോഡ് തകർന്ന നിലയിൽ

പഞ്ചായത്ത് റോഡ് കോൺക്രീറ്റ് ചെയ്ത് നൽകിയെങ്കിലും കാഞ്ഞിരംചോല പുഴയിൽ വെള്ളം കയറിയാൽ കോളനിക്കാർക്ക് മറുകരയെത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കാഞ്ഞിരംചോല പുഴയുടെ കുറുകെ പാലം അത്യാവശ്യമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Last Updated : Mar 2, 2021, 5:19 PM IST

ABOUT THE AUTHOR

...view details