കേരളം

kerala

ETV Bharat / state

കഞ്ചിക്കോട്ടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനം വിൽപനക്ക് - Kanchikode Public Sector Undertaking

കമ്പനിയുടെ മാനേജ്‌മെന്‍റ്‌ നിയന്ത്രണം ഉൾപ്പെടെ കൈമാറും. 56,000 കോടി രൂപ വിലയുള്ള പൊതുമേഖലാ സ്ഥാപനത്തെ 720 കോടി രൂപ വില കണക്കാക്കിയാണ്‌ കോർപറേറ്റുകൾക്ക്‌ വിൽക്കുന്നത്‌.

Kanchikode Central Public Sector Undertaking for Sale  Kanchikode Central Public Sector Undertaking  കഞ്ചിക്കോട്ടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനംട  Kanchikode Public Sector Undertaking  കേന്ദ്ര പൊതുമേഖലാ സ്ഥാപനം വിൽപ്പനയ്ക്ക്
കഞ്ചിക്കോട്ടെ

By

Published : Jan 4, 2021, 11:48 AM IST

പാലക്കാട്: എതിർപ്പുകൾ അവഗണിച്ച്‌ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മിനി നവരത്ന കമ്പനി ഭാരത്‌ എർത്ത്‌ മൂവേഴ്‌സ്‌ ലിമിറ്റഡ്‌ (ബിഇഎംഎൽ) വിൽക്കാൻ കേന്ദ്ര സർക്കാർ താൽപര്യപത്രം ക്ഷണിച്ചു. ഏറ്റെടുക്കാൻ താൽപര്യമുള്ളവർ മാർച്ച്‌ ഒന്നിനകം അറിയിക്കണമെന്നാണ്‌ കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ ഉത്തരവ്‌. കേന്ദ്ര സർക്കാരിന്‍റെ 54.03 ഓഹരിയിൽ 26 ശതമാനവും വിൽക്കാനാണ്‌ തീരുമാനം. കമ്പനിയുടെ മാനേജ്‌മെന്‍റ്‌ നിയന്ത്രണം ഉൾപ്പെടെ കൈമാറും.

56,000 കോടി രൂപ വിലയുള്ള പൊതുമേഖലാ സ്ഥാപനത്തെ 720 കോടി രൂപ വില കണക്കാക്കിയാണ്‌ കോർപറേറ്റുകൾക്ക്‌ വിൽക്കുന്നത്‌. ഒന്നാം മോദി സർക്കാരിന്‍റെ കാലത്ത്‌ 518 കോടി രൂപ വില കണക്കാക്കി വിൽക്കാൻ തീരുമാനിച്ചെങ്കിലും തൊഴിലാളികളുടെ എതിർപ്പ് മൂലവും മുൻ എം.പി. എംബി രാജേഷ്‌ പാർലമെന്‍റില്‍ നടത്തിയ ഇടപെടൽ മൂലവും വിൽപന ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നതോടെ 16 ഘട്ടമായി വിൽക്കാൻ തീരുമാനിച്ചു. അവസാനമാണ്‌ താൽപര്യപത്രം ക്ഷണിച്ച്‌ ഉത്തരവായത്‌.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details