ഭാരതപ്പുഴയുടെ പോഷക നദിയായ കല്‍പ്പാത്തി പുഴയില്‍ മാലിന്യം അടിഞ്ഞു കൂടുന്നു. പുഴ നാശത്തിന്‍റെ വക്കിലെത്തിയിട്ടുംഅധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുക്കാര്‍ ആരോപിക്കുന്നു. മനുഷ്യ വിസര്‍ജ്യവും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് പുഴയിലും പരിസര പ്രദേശങ്ങളിലും. സമീപത്തെ ക്ഷേത്രത്തോട് ചേര്‍ന്ന് പണം കൊടുത്ത് ഉപയോഗിക്കാവുന്ന ശുചിമുറിയുണ്ടെങ്കിലും ഇവ പൊതുജനങ്ങള്‍ ഉപയോഗിക്കാറില്ല.
മാലിന്യം നിറഞ്ഞ് കല്‍പ്പാത്തി പുഴ; കണ്ണടച്ച് അധികൃതര്‍ - കൽപ്പാത്തി പുഴ
പ്ലാസ്റ്റിക് മാലിന്യങ്ങളും മനുഷ്യ വിസര്‍ജ്യങ്ങളും കൊണ്ട് പുഴ മലിനമായി. അധികൃതര്‍ കണ്ട ഭാവം നടിക്കുന്നില്ലെന്ന് നാട്ടുക്കാര്‍ ആരോപിക്കുന്നു
മലിനമായി കൽപ്പാത്തി പുഴ
രഥോത്സവ സമയത്ത് മാത്രമാണ് അധികൃതര്‍ പുഴ വൃത്തിയാക്കുന്നത്. ഇതാകട്ടെ കളകള്‍ പറിച്ചു കളയുന്നതില്‍ മാത്രം ഒതുങ്ങുന്നു. പ്രളയത്തില്‍ അടിഞ്ഞ മാലിന്യം പോലും നീക്കം ചെയ്തിട്ടില്ല. പുഴയോട് ചേര്‍ന്നുള്ള പാര്‍ക്കിന്‍റെ സ്ഥിതിയും ഇത് തന്നെ. കാവല്‍ക്കാരന്‍ ഇല്ലാത്തതിനാല്‍ ഇരുട്ടായാല്‍ സാമൂഹിക വിരുദ്ധരുടെ താവളമാണ് പുഴയെന്നുംആരോപണമുണ്ട്.