പാലക്കാട് മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം - Journalists protest
മംഗളൂരുവില്‍ മാധ്യമ പ്രവര്‍ത്തകരെ ബന്ധികളാക്കിയ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പാലക്കാട് നഗരത്തിൽ മാധ്യമ പ്രവർത്തകർ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു
പാലക്കാട്: പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് നടക്കുന്ന സമരങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ബന്ധികളാക്കിയ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പാലക്കാട് നഗരത്തിൽ മാധ്യമ പ്രവർത്തകർ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു. കൂട്ടായ്മയിൽ വി.കെ ശ്രീകണ്ഠൻ എംപി പങ്കെടുത്തു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും മാധ്യമപ്രവർത്തകരുടെ അവകാശം രാജ്യം മുഴുവൻ ഇന്ന് നിഷേധിക്കുകയാണെന്നും വി.കെ ശ്രീകണ്ഠൻ പറഞ്ഞു. മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങൾക്ക് എതിരെ പൊതുസമൂഹം ഒറ്റക്കെട്ടായി നിൽക്കുമെന്നും അദ്ദേഹം അറിയിച്ചു.