പാലക്കാട്: നഗരത്തിൽ ജ്വല്ലറിയുടെ മേൽക്കൂര പൊളിച്ച് അകത്തുകടന്ന് 9 കിലോ വെള്ളിയാഭരണങ്ങളും പാത്രങ്ങളും മോഷ്‌ടിച്ചു. ടിബി റോഡിലുള്ള പൊന്നൂസ് ജ്വല്ലറിയിൽനിന്നാണ് 7 ലക്ഷം രൂപ വിലവരുന്ന വെള്ളിയാഭരണങ്ങള്‍ മോഷണം പോയത്. വടക്കന്തറ സ്വദേശി പൊന്നുവിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി.
ജ്വല്ലറിയുടെ മേൽക്കൂര പൊളിച്ച് മോഷണം; ഏഴ് ലക്ഷത്തിന്‍റെ വെള്ളിയാഭരണങ്ങൾ കവർന്നു
ടിബി റോഡിലുള്ള പൊന്നൂസ് ജ്വല്ലറിയിലാണ് മോഷണം നടന്നത്.
ജ്വല്ലറിയുടെ മേൽക്കൂര പൊളിച്ച് മോഷണം; ഏഴ് ലക്ഷത്തിന്‍റെ വെള്ളിയാഭരണങ്ങൾ കവർന്നു
രാവിലെ കട തുറന്നപ്പോഴാണു മോഷണ വിവരം അറിയുന്നത്. ഷീറ്റ് പൊളിച്ചാണു മോഷ്‌ടാവ് അകത്തുകയറിയത്. സംഭവത്തിൽ ടൗൺ സൗത്ത് പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്‌ധർ സ്ഥലത്തെത്തി പരിശോധന നടത്തി.