കേരളം

kerala

ETV Bharat / state

ഐസക് വർഗീസ് സ്ഥാനാർഥിത്വം പിൻവലിച്ചു

സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.കെ. ശശിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചക്കൊടുവിലാണ് ഐസക് വർഗീസ് സ്ഥാനാർഥിത്വം പിൻവലിച്ചത്.

ഐസക് വർഗീസ് സ്ഥാനാർഥിത്വം പിൻവലിച്ചു  palakkad  mannarkakd  Isaac Varghese  Isaac Varghese mannarkakd  ഐസക് വർഗീസ്  ഐസക് വർഗീസ് മണ്ണാർക്കാട്  മണ്ണാർക്കാട്
ഐസക് വർഗീസ് സ്ഥാനാർഥിത്വം പിൻവലിച്ചു

By

Published : Mar 14, 2021, 9:47 AM IST

പാലക്കാട്: സ്വതന്ത്ര സ്ഥാനാർഥിയായി മണ്ണാർക്കാട് മണ്ഡലത്തിൽ പ്രചരണമാരംഭിച്ച ഐസക് വർഗീസ് സ്ഥാനാർഥിത്വം പിൻവലിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.കെ. ശശിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചക്കൊടുവിലാണ് സ്ഥാനാർഥിത്വം പിൻവലിച്ചത്.

പാലക്കാട് മെത്രാൻ മാർ ജേക്കബ് മനത്തോടത്തിന്‍റെ ശുപാർശ കത്തുമായി സി.പി.ഐ നേതൃത്വത്തെ സമീപിച്ചതോടെ ഇദ്ദേഹം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മണ്ഡലത്തിനകത്ത് തന്‍റെ പ്രവർത്തനങ്ങളും പാരമ്പര്യവും വിശദീകരിക്കുന്ന മാസിക വിതരണം ചെയ്‌ത് പ്രചാരണം ആരംഭിച്ചതിന് ശേഷമാണ് ഇപ്പോഴത്തെ പിന്മാറ്റം. താനൊരു ഇടതുപക്ഷ സഹചാരിയാണെന്നും തന്‍റെ തീരുമാനം കൊണ്ട് പ്രസ്ഥാനത്തിന് തിരിച്ചടി സംഭവിക്കരുതെന്നുമുള്ള ആഗ്രഹമാണ് പിന്മാറ്റത്തിന് പിന്നിലെന്ന് ഐസക് വർഗീസ് പറഞ്ഞു.

സി.പി.ഐ ജില്ലാ സെക്രട്ടറി കൂടിയായ മണ്ണാർക്കാട് മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർഥി കെ.പി. സുരേഷ് രാജ് വിജയിച്ചാൽ മന്ത്രിയാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും താനായിട്ട് ആ വിജയ സാധ്യത ഇല്ലാതാക്കുന്നത് ശരിയല്ലെന്ന് തോന്നിയെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ തനിക്ക് ഇനിയും അവസരങ്ങളുണ്ടല്ലോ എന്നും ഐസക് വർഗീസ് കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details