പാലക്കാട്: കള്ള് ചെത്ത് വ്യവസായത്തെ എൽ.ഡി.എഫ് സർക്കാർ തകർക്കാൻ ശ്രമിക്കുകയാണെന്ന് ഐ.എൻ.ടി.യു.സി. സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നിലപാടിൽ പ്രതിഷേധവുമായി ഐ.എൻ.ടി.യു.സി ജനുവരി 15 ന് കലക്‌ട്രേറ്റിന് മുന്നിൽ മാര്‍ച്ച് സംഘടിപ്പിക്കും. യു.ഡി.എഫ് സർക്കാർ അടച്ചു പൂട്ടിയ ബാറുകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ എൽ.ഡി.എഫ് സർക്കാർ കാണിക്കുന്ന താൽപര്യം കള്ള് വ്യവസായത്തോട് കാണിക്കുന്നില്ല. വിദേശ മദ്യഷാപ്പുകൾ നടത്തുന്നതിനുള്ള ദൂരപരിധി 200 മീറ്ററായി കണക്കാക്കുമ്പോൾ കള്ള് ഷാപ്പുകൾക്കിത് 400 മീറ്ററാണ്. ഇത് അശാസ്ത്രീയവും വികലവുമായ നയമാണെന്നും ഐ.എൻ.ടി.യു.സി നേതാക്കൾ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
കള്ള് ചെത്ത് വ്യവസായത്തെ എൽ.ഡി.എഫ് സർക്കാർ തകർക്കാൻ ശ്രമിക്കുന്നു: ഐ.എൻ.ടി.യു.സി - ഐ.എൻ.ടി.യു.സി
സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നിലപാടിൽ പ്രതിഷേധവുമായി ഐ.എൻ.ടി.യു.സി ജനുവരി 15 ന് കലക്‌ട്രേറ്റിന് മുന്നിൽ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു
കള്ള് ചെത്ത് വ്യവസായത്തെ എൽ.ഡി.എഫ് സർക്കാർ തകർക്കാൻ ശ്രമിക്കുന്നു; ഐ.എൻ.ടി.യു.സി
ഇ.എം.എസ് സർക്കാരിനെ അധികാരത്തിലെത്തിക്കാൻ ഏറ്റവുമധികം സഹായിച്ച വിഭാഗമാണ് ചെത്ത് തൊഴിലാളികളെന്നും എന്നാൽ അധികാരത്തിലെത്തിയ ശേഷം ഇടത് സർക്കാരുകൾ വിദേശ മദ്യലോബികളെ സഹായിക്കാനാണ് ശ്രമിക്കുന്നതെന്നും നേതാക്കള്‍ പറയുന്നു. അളവിൽ കൂടുതൽ വിദേശ മദ്യം കൈവശം വയ്ക്കുന്നവർക്കെതിരെ കേസെടുക്കാൻ പോലും പൊലീസ് തയ്യാറാകുന്നില്ലെന്നും കള്ള് ചെത്ത് തൊഴിലാളികളുടെ കുടുംബങ്ങൾ ഇന്ന് വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും നേതാക്കൾ പറഞ്ഞു.