നവജാത ശിശുവിനെ കൊന്ന കേസ്; അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും - പാലക്കാട് നവജാത ശിശുവിനെ കൊന്ന കേസ്
40-ാം വയസിൽ പ്രസവിച്ചത് നാട്ടുകാരറിഞ്ഞാൽ അപമാനിതയാകുമെന്ന കാരണത്താല്‍ പ്രതി അഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ പാലത്തിന് മുകളിൽ നിന്നും കനാലിലേക്ക് എറിയുകയായിരുന്നു
പാലക്കാട്: നവജാത ശിശുവിനെ കനാലിലെറിഞ്ഞ് കൊന്ന കേസിൽ അമ്മയ്ക്ക് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ. വണ്ടിത്താവളം സ്വദേശി രാമാത്തക്കാണ് പാലക്കാട് ഫസ്റ്റ് ക്ലാസ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ് മുരളീകൃഷ്ണ ശിക്ഷ വിധിച്ചത്. 2015 ജനുവരി അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം. ആശുപത്രിയിൽ നിന്ന് പ്രസവത്തിന് ശേഷം വീട്ടിലേക്ക് മടങ്ങവെ പ്രതി രാമാത്ത അഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ പാലത്തിന് മുകളിൽ നിന്നും കനാലിലേക്ക് എറിയുകയായിരുന്നു. 40-ാം വയസിൽ പ്രസവിച്ചത് നാട്ടുകാരറിഞ്ഞാൽ അപമാനിതയാകുമെന്ന കാരണത്താലാണ് ഇവർ കുഞ്ഞിനെ കൊന്നത്. കേസിൽ രണ്ടാം പ്രതിയായ രാമത്തയുടെ മാതാവ് പഴനിയമ്മ വിചാരണ കാലയളവിൽ മരിച്ചിരുന്നു.