പാലക്കാട് : പാലക്കാട് ജില്ലയില്‍ നവജാത ശിശുമരണം. ഷോളയൂർ പഞ്ചായത്തിലെ ചുണ്ടകുളം ഊരിലെ ബാബുരാജ് പവിത്ര ദമ്പതികളുടെ ആറുദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ആശുപത്രിയിൽ ജനിച്ച കുഞ്ഞിന് 715 ഗ്രാം ഭാരമേ ഉണ്ടായിരുന്നുള്ളൂ.
പാലക്കാട്ട് നവജാത ശിശു മരിച്ചു ; അട്ടപ്പാടിയില്‍ ഈവര്‍ഷം ഇതുവരെ നാലാമത്തെ സംഭവം - kerala
കോട്ടത്തറ ആശുപത്രിയിൽ ജനിച്ച കുഞ്ഞിന് 715 ഗ്രാം ഭാരമേ ഉണ്ടായിരുന്നുള്ളൂ
പാലക്കാട് ജില്ലയില്‍ നവജാത ശിശുമരണം
ALSO READ:അട്ടപ്പാടിയിലെ ആരോഗ്യ പ്രവർത്തകരോട് കടുത്ത അവഗണന ; ശമ്പളം മുടങ്ങല്‍ തുടര്‍ക്കഥ
ഉയർന്ന രക്ത സമ്മർദവും ഭാരക്കുറവും മൂലമാണ് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇന്ന് പുലർച്ചെ ആറരയ്ക്ക് കുഞ്ഞ് മരിക്കുകയായിരുന്നു. അട്ടപ്പാടി മേഖലയിലെ ഈ വർഷത്തെ നാലാമത്തെ ശിശുമരണമാണിത്.