പാലക്കാട്:പുഴയിൽ ഒഴുക്കിൽപ്പെട്ട കേഴമാനിന് രക്ഷകരായി വനം വകുപ്പിന്‍റെ റാപ്പിഡ് റെസ്പോൺസ് ടീം(ആർ.ആർ.ടി) . മണ്ണാർക്കാട് അമ്പലപ്പാറ വെള്ളിയാർ പുഴയിലാണ് ഞായറാഴ്ച്ച കേഴമാൻ ഒഴുക്കിൽപ്പെട്ടത്. കേഴമാൻ ഒഴുക്കിൽപ്പെട്ട വിവരം പ്രദേശവാസികളാണ് വനം വകുപ്പിനെ അറിയിച്ചത്.
ഒഴുക്കില്‍പ്പെട്ട കേഴ മാനിനെ രക്ഷിച്ച് വനം വകുപ്പ് - Indian muntjac rescued by forest RRT
മണ്ണാര്‍ക്കാട് അമ്പലപ്പാറ വെള്ളിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട മാനിനെയാണ് വനം വകുപ്പിന്‍റെ ധ്രുത പ്രതികരണ സേന രക്ഷപ്പെടുത്തിയത്
ഒഴുക്കില്‍പ്പെട്ട കേഴാമാനിനെ രക്ഷിച്ച് വനം വകുപ്പ് ആര്‍ ആര്‍ ടി
ഉടനെ മണ്ണാർക്കാടിൽ നിന്നുമെത്തിയ ആർ.ആർ.ടി വലയുപയോഗിച്ച് കേഴമാനെ പുഴയിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് വാഹനത്തിൽ ശിരുവാണിയിലെ സൈലന്‍റ് വാലി വനമേഖലയിൽ കൊണ്ടുപോയി തുറന്ന് വിടുകയായിരുന്നു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ വി. രാജേഷിന്‍റെ നേതൃത്വത്തിൽ ആർ.ആർ.ടി യോടപ്പം തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലെയും, അമ്പലപ്പാറ ഫോറസ്റ്റ് ഒ.പി യിലെ ഉദ്യോഗസ്ഥരും സംയുക്തമായാണ് കേഴയെ രക്ഷിച്ചത്.
Last Updated : Oct 18, 2022, 10:42 PM IST