പാലക്കാട്: മലയാളി വനിത അത്‌ലീറ്റ് പി.യു ചിത്ര വിവാഹിതയാകുന്നു. നെന്മാറ സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന്‍ ഷൈജുവാണ് വരന്‍. ഇരുവരുടെ വിവാഹ നിശ്‌ചയം കഴിഞ്ഞു.
മലയാളി കായിക താരം പി.യു ചിത്ര വിവാഹിതയാകുന്നു - പാലക്കാട് വാര്‍ത്തകള്‍
പാലക്കാട് നെന്മാറ സ്വദേശി ഷൈജുവാണ് വരന്‍
മലയാളി കായിക താരം പി.യു ചിത്ര വിവാഹിതയാകുന്നു
മുണ്ടൂര്‍ സ്വദേശിനിയായ ചിത്രയിപ്പോള്‍ റെയില്‍വേയിലെ ഉദ്യോഗസ്ഥയാണ്. 1500 മീറ്ററില്‍ ഇന്ത്യക്കായി നിരവധി സ്വര്‍ണ മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട് ചിത്ര. 2016ല്‍ സൗത്ത് ഏഷ്യന്‍ ഗെയിംസിലും 2017ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണവും 2018ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും 2019 ദോഹ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണവും നേടിയ താരമാണ് ചിത്ര.