കേരളം

kerala

ETV Bharat / state

അനധികൃത മണല്‍ കടത്ത്; 300 ചാക്ക് പിടികൂടി - അനധികൃത മണല്‍

രഹസ്യ വിവരത്തെ തുടർന്ന് കൊപ്പം പൊലീസ് നടത്തിയ പരിശോധനയിലാണ് മണല്‍ പിടികൂടിയത്. രാത്രികാല പെട്രോളിങ് ശക്തമാക്കി പൊലീസ്.

illegal sand mining  sand mining  palakkad news  sand mining palakkad  മണല്‍ കടത്ത്  അനധികൃത മണല്‍  പാലക്കാട് മണല്‍ കടത്ത്
അനധികൃത മണല്‍ കടത്ത്; 300 ചാക്ക് പിടികൂടി

By

Published : Jun 3, 2020, 5:35 AM IST

പാലക്കാട്: പാലക്കാട് വിളയൂർ പാലോളികുളമ്പില്‍ നിന്ന് അനധികൃത മണല്‍ പിടികൂടി. അനധികൃതമായി കടത്താൻ വച്ചിരുന്ന 300 ചാക്ക് മണല്‍ പൊലീസ് കണ്ടെടുത്തു.

തൂതപുഴയില്‍ നിന്നും അനധികൃതമായി മണല്‍ കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൊപ്പം പൊലീസ് നടത്തിയ പരിശോധനയിലാണ് മണല്‍ പിടികൂടിയത്. പിടികൂടിയ മണല്‍ റവന്യൂ നിർദേശപ്രകാരം നിർമ്മിതി കേന്ദ്രത്തിന് കൈമാറി.

ലോക്ക്‌ ഡൗൺ കാലത്ത് രാത്രികാലങ്ങളില്‍ ആളുകളും വാഹനങ്ങളും കുറവായതോടെ വിളയൂരില്‍ മണല്‍ മാഫിയ സജീവമാണ്. രാത്രിയിലാണ് മണല്‍ കടത്ത് നടക്കുന്നത്. കൊപ്പം പൊലീസ് സ്റ്റേഷൻ പരിധിയില്‍ അനധികൃത മണല്‍ കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് പെട്രോളിങ് ശക്തമാക്കി.

ABOUT THE AUTHOR

...view details