കേരളം

kerala

ETV Bharat / state

വ്യാജ മദ്യം നിര്‍മിച്ചയാള്‍ പിടിയിൽ; 150 ലിറ്റർ വാഷും രണ്ട് ലിറ്റർ ചാരായവും പിടിച്ചെടുത്തു

ആലത്തൂർ സ്വദേശി വിജയനാണ് അറസ്റ്റിലായത്

പാലക്കാട്  ആലത്തൂർ  വ്യാജ വാറ്റ്  വാഷും രണ്ട് ലിറ്റർ ചാരായവും  illegal liquor
വ്യാജ വാറ്റിന് ഒരാൾ പിടിയിൽ; 150 ലിറ്റർ വാഷും രണ്ട് ലിറ്റർ ചാരായവും പിടിച്ചെടുത്തു

By

Published : May 1, 2020, 7:38 PM IST

Updated : May 2, 2020, 1:11 PM IST

പാലക്കാട്: ആലത്തൂർ നെല്ലിയാംകുന്നിൽ നിന്നും 150 ലിറ്റർ വാഷും രണ്ട് ലിറ്റർ ചാരായവും എക്സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് എടത്തിൽ കോളനിയിൽ വിജയൻ(45) എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവിടെ ചാരായ വിൽപ്പന നടക്കുന്നുണ്ടെന്ന് എക്സൈസ് റെയ്ഞ്ചി‌ലെ ഷാഡോ വിങ്ങിന് ലഭിച്ച വിവരത്തെ തുടർന്നാണ് അറസ്റ്റ്.

വ്യാജ മദ്യം നിര്‍മിച്ചയാള്‍ പിടിയിൽ; 150 ലിറ്റർ വാഷും രണ്ട് ലിറ്റർ ചാരായവും പിടിച്ചെടുത്തു

ഇയാൾ ഒരു ലിറ്റർ ചാരായത്തിന് 2,000 രൂപ എന്ന നിരക്കിൽ ആലത്തൂർ ടൗണിൽ വിൽപന നടത്തിയിരുന്നു. പ്രതിയുടെ വീട്ടിൽ നിന്നും വാറ്റുപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്തതിൽ നിന്നും മറ്റു വ്യാജ മദ്യ വിൽപനക്കാരെ കുറിച്ച് വിവരം ലഭിച്ചതായി എക്സൈസ് ഇൻസ്‌പെക്ടര്‍ അറിയിച്ചു.

Last Updated : May 2, 2020, 1:11 PM IST

ABOUT THE AUTHOR

...view details