പാലക്കാട്: കിഴക്കഞ്ചേരി കോട്ടേക്കുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കോട്ടേക്കുളം ഒടുകിന്‍ചുവട് കൊച്ചു പറമ്പില്‍ വീട്ടില്‍ വര്‍ഗീസിനെയാണ് (അപ്പച്ചന്‍ 61) പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്‌ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഒടുകിന്‍ ചുവട് കൊച്ചു പറമ്പില്‍ വീട്ടില്‍ എല്‍സിയെ (60) ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം സംഭവം പൊലിസില്‍ വിളിച്ച് അറിയിച്ച ശേഷം ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. പൊലിസ് സംഭവ സ്ഥലത്തെത്തിയപ്പോള്‍ കൈ ഞരമ്പുകള്‍ മുറിക്കുകയും തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.