പാലക്കാട്: വാളയാർ വിഷമദ്യ ദുരന്തത്തിൽ ഒരാൾ കൂടി മരിച്ചു. ജില്ല ആശുപത്രിയിൽ നിന്നും ചാടി പോയ മൂർത്തി എന്നയാളാണ് മരിച്ചത്. ഇയാളെ സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ നിന്നും അവശ നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇനി ഒൻപത് പേരാണ് ചികിത്സയിലുള്ളത്.
വാളയാർ വിഷമദ്യ ദുരന്തം; മരണം നാലായി
പയറ്റുകാട് ആദിവാസി കോളനിയിലെ രാമൻ, അയ്യപ്പൻ, ശിവൻ എന്നിവരാണ് ഇതിനോടകം മരിച്ചത്. സ്ത്രീകളടക്കം ഒമ്പത് പേർ നിലവിൽ ജില്ലാ ആശുപത്രിയിലാണ്..
സാനിറ്റൈസർ കഴിച്ചിരിക്കാമെന്ന് പൊലീസ്
സംഭവത്തിൽ മൂന്ന് സി.ഐമാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. വിഷമദ്യം കഴിച്ചതാകാമെന്നും സാനിറ്റൈസർ കലർന്നിരിക്കാമെന്നുമാണ് പൊലീസ് നിഗമനം. മദ്യത്തിന് സോപ്പിന്‍റെ ഗന്ധമുണ്ടായിരുന്നുവെന്നും ഉപയോഗിച്ച ചിലർ പറഞ്ഞു. സ്ത്രീകളടക്കം ഒമ്പത് പേർ നിലവിൽ ജില്ലാ ആശുപത്രിയിലാണ്. പയറ്റുകാട് ആദിവാസി കോളനിയിലെ രാമൻ, അയ്യപ്പൻ, ശിവൻ എന്നിവരാണ് നേരത്തെ മരിച്ചവർ. ഇവരുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം
Last Updated : Oct 19, 2020, 6:49 PM IST