കേരളം

kerala

ETV Bharat / state

തേനീച്ചക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ നൂറിലധികം പേർക്ക് പരിക്ക് - honey bee attack

മണ്ണാര്‍ക്കാട് കൊറ്റിയോട് ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു അപകടം.

കൊറ്റിയോട് തേനീച്ച  തേനീച്ച ആക്രമണം  കൊറ്റിയോട് ശ്രീ കുറുംബ ഭഗവതി ക്ഷേത്രം  honey bee attack  mannarkadu mannarkadu
തേനിച്ചക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ നൂറിലധികം പേർക്ക് പരിക്ക്

By

Published : Mar 14, 2020, 10:49 AM IST

പാലക്കാട്: കൊറ്റിയോട് തേനീച്ചക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ നൂറിലധികം പേർക്ക് പരിക്ക്. വെള്ളിയാഴ്‌ച രാത്രി കൊറ്റിയോട് ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു അപകടം. കരിമരുന്ന് പ്രയോഗത്തിനിടെ സമീപത്തെ ആൽമരത്തിലുണ്ടായിരുന്ന തേനീച്ച കൂട് പൊട്ടി താഴെ വീഴുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ലെന്ന് വാർഡ് മെമ്പർ കെ.റഷീദ പറഞ്ഞു.

തേനിച്ചക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ നൂറിലധികം പേർക്ക് പരിക്ക്

തേനീച്ചക്കൂട്ടം ഇളകിയതോടെ ആളുകൾ ചിതറിയോടി. ഉത്സവത്തിനെത്തിയ ആനക്കും തേനീച്ചയുടെ കുത്തേറ്റു. പരിക്കേറ്റവരെ മണ്ണാർക്കാട്ടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details