പാലക്കാട് : ജില്ലയിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ അട്ടപ്പാടി നരസി മുക്ക് ഇന്ദിരാ കോളനിക്ക് സമീപം മണ്ണിടിച്ചിലുണ്ടായി. ഇതേ തുടർന്ന് അപകട ഭീഷണിയുള്ള 18 കുടുംബങ്ങളെ കോളനിയിൽ നിന്നും അഗളി പഞ്ചായത്ത് ഹാളിലേക്ക് മാറ്റി പാർപ്പിച്ചു. മണ്ണിടിഞ്ഞതിനെ തുടർന്ന് കോളനിയിലേക്കുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്.
പാലക്കാട് ജില്ലയിൽ കനത്ത മഴയും മണ്ണിടിച്ചിലും - palakkad
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മീങ്കര ഡാമിന്‍റെ ഷട്ടറുകൾ രണ്ട് സെന്‍റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.
കല്‍പാത്തിപ്പുഴയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഒൻപത് പേർ പുഴക്കരികിൽ സ്ഥിതി ചെയ്യുന്ന വട്ട മലമുരുകൻ ക്ഷേത്രത്തിൽ കുടുങ്ങി. തുടർന്ന് അഗ്നിശമന സേനയെത്തിയാണ് ഇവരെ സുരക്ഷിത സ്ഥാനത്തെത്തിച്ചത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മീങ്കര ഡാമിന്‍റെ ഷട്ടറുകൾ രണ്ട് സെന്‍റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. ചുള്ളിയാർ ഡാം തുറക്കാൻ സാധ്യതയുണ്ടെന്നും ഗായത്രിപ്പുഴയുടെ തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നിറിയിപ്പുണ്ട്. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.