കേരളം

kerala

ETV Bharat / state

പൊരിവെയിലില്‍ വിയര്‍ത്തൊലിച്ചും പെരുമഴയില്‍ നനഞ്ഞ് കുളിച്ചും പാലക്കാട് - പാലക്കാട് വാര്‍ത്ത

വൃഷ്‌ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ മലമ്പുഴ ഡാമിന്‍റെ ഷട്ടറുകൾ 10 മുതൽ 15 സെന്‍റിമീറ്റർ വരെ ഉയർത്തും. ഇന്ന് രാത്രി 10 മണിയോടെയാണ് ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തുക. മുക്കൈ പുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം.

പൊരിവെയിലില്‍ വിയര്‍ത്തൊലിച്ച്, പെരുമഴയില്‍ നനഞ്ഞ് കുളിച്ച് പാലക്കാട്

By

Published : Oct 18, 2019, 9:13 PM IST

Updated : Oct 18, 2019, 9:42 PM IST

പാലക്കാട്: പകൽ മുഴുവൻ പൊള്ളുന്ന ചൂട് കൊണ്ട് പുറത്തിറങ്ങാൻ വയ്യ. രാത്രിയിലാകട്ടെ കനത്ത മഴയും. തുലാവർഷമെത്തിയതോടെ പാലക്കാട് ഇതാണവസ്ഥ. വ്യാഴാഴ്‌ച രാത്രി ഒന്നര മണിക്കൂർ നേരം പെയ്‌ത മഴയിൽ മലമ്പുഴ ഡാമിൽ 13 സെന്‍റിമീറ്ററാണ് ജലനിരപ്പ് ഉയർന്നത്. അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷിക്കടുത്ത് വെള്ളമെത്തിയതിനാൽ രാവിലെ തന്നെ ഷട്ടര്‍ തുറന്നു. ഇതോടെ മുക്കൈ പുഴ കരകവിഞ്ഞൊഴുകി. പാലത്തിന് മുകളിലൂടെ വെള്ളമൊഴുകിയത് യാത്രക്കാരെയും വലച്ചു. എന്നാൽ കത്തിക്കാളുന്ന വെയിലിലും പുഴ കരകവിഞ്ഞൊഴുകുന്നത് കൗതുകമുള്ള കാഴ്‌ചയായി.

പൊരിവെയിലില്‍ വിയര്‍ത്തൊലിച്ചും പെരുമഴയില്‍ നനഞ്ഞ് കുളിച്ചും പാലക്കാട്

വൃഷ്‌ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ മലമ്പുഴ ഡാമിന്‍റെ ഷട്ടറുകൾ ഇന്ന് രാത്രി 10 മണിയോടെ 10 മുതൽ 15 സെന്‍റിമീറ്റർ വരെ ഉയർത്തുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. മുക്കൈ പുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിർദേശം നല്‍കി.

Last Updated : Oct 18, 2019, 9:42 PM IST

ABOUT THE AUTHOR

...view details