കേരളം

kerala

ETV Bharat / state

പാലക്കാട് ജില്ലയിൽ ആരോഗ്യ വകുപ്പിന് തുടര്‍ച്ചയായി വീഴ്ച പറ്റുന്നതായി പരാതി

നിരീക്ഷണത്തില്‍ പാര്‍പ്പിച്ച യുവതിയെ സ്രവ പരിശോധനയുടെ ഫലം വരുന്നതിന് മുമ്പായി വീട്ടിലേക്ക് പറഞ്ഞയച്ചതിലും കൊവിഡ് വാര്‍ഡിലെ രോഗികള്‍ ആശുപത്രി പരിസരത്ത് ഇറങ്ങി നടക്കുന്നതിലും പരാതി ഉയരുന്നുണ്ട്

പാലക്കാട് ജില്ല  ആരോഗ്യ വകുപ്പിന് തുടര്‍ച്ചയായി വീഴ്ച പറ്റുന്നതായി പരാതി  ആരോഗ്യ വകുപ്പ്  ലക്കിടി  Health Department  Palakkad
പാലക്കാട് ജില്ലയിൽ ആരോഗ്യ വകുപ്പിന് തുടര്‍ച്ചയായി വീഴ്ച പറ്റുന്നതായി പരാതി

By

Published : Jun 10, 2020, 3:43 PM IST

Updated : Jun 10, 2020, 5:54 PM IST

പാലക്കാട്: ജില്ലയിൽ കൊവിഡ് ചികിത്സയിൽ ആരോഗ്യ വകുപ്പിന് തുടർച്ചയായി വീഴ്ച പറ്റുന്നതായി പരാതി. ലക്കിടിയിൽ രോഗം സ്ഥിരീകരിച്ച വീട്ടമ്മയെ 18 ദിവസം ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ പാര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇവരുടെ സ്രവം പരിശോധനക്ക് എടുത്ത് ഫലം വരുന്നതിന് മുമ്പ് തന്നെ വീട്ടിലേക്ക് പറഞ്ഞയച്ചു. കഴിഞ്ഞദിവസം ഫലം വന്നപ്പോഴാണ് ഇവർക്ക് രോഗം ഉണ്ടെന്ന് സ്ഥിരീകരിച്ചത്.

പാലക്കാട് ജില്ലയിൽ ആരോഗ്യ വകുപ്പിന് തുടര്‍ച്ചയായി വീഴ്ച പറ്റുന്നതായി പരാതി
ജില്ലാ ആശുപത്രിയിലെ കൊവിഡ് ചികിത്സ സുരക്ഷയിലും പ്രതിരോധ നടപടികളിലും വീഴ്ച സംഭവിക്കുന്നതായും പരാതി ഉയരുന്നുണ്ട്. കൊവിഡ് വാർഡിലെ രോഗികൾ ആശുപത്രി പരിസരത്ത് ഇറങ്ങി നടക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു. ഇതിനെ തുടര്‍ന്ന് ആശുപത്രിയുടെ 150 മീറ്റർ പരിധിയിലെ സ്ഥാപനങ്ങൾ അടയ്ക്കാൻ ശുപാർശ ചെയ്തിരിക്കുകയാണ്. ഇത് കൂടാതെ കടുത്ത പനിയും ചുമയുമായി ആശുപത്രിയിലെത്തിയ സ്ത്രീയുടെ സ്രവം ശേഖരിക്കാതെ, ശേഖരിച്ചു എന്ന് രേഖപെടുത്തി വീട്ടിലേക്ക് പറഞ്ഞയച്ചു. പിന്നീട് ഇവർക്കും ബന്ധുവിനും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യവും ഉണ്ടായി. കൊല്ലംകോട് എലവഞ്ചേരിയിൽ ചെന്നൈയിൽ നിന്നെത്തി മരിച്ചയാളുടെ മൃതദേഹം പരിശോധിക്കാതെ അർദ്ധരാത്രിയില്‍ തന്നെ സംസ്കരിച്ചു. മരിച്ച വ്യക്തിക്ക് ഒപ്പമുണ്ടായിരുന്ന ഭാര്യക്ക് രോഗം സ്ഥിരീകരിച്ചതോടെ മൂന്ന് ആരോഗ്യപ്രവർത്തകരും മൂന്ന് പൊലീസുകാരും പഞ്ചായത്ത് അംഗവും ഉൾപ്പെടെ 16 പേർ നിരീക്ഷണത്തിലായി. ജില്ലാ ആശുപത്രിയിൽ കൊവിഡ് പരിശോധനാ മെഷീന്‍റെ ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചതും വിവാദമായിരുന്നു.
Last Updated : Jun 10, 2020, 5:54 PM IST

ABOUT THE AUTHOR

...view details