പാലക്കാട്: അവധി ചോദിച്ച അധ്യാപികയ്‌ക്ക് നേരെ അസഭ്യവർഷം നടത്തിയ പ്രധാനാധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം എസ്.ഡി.വി.എം.എ.എൽ.പി. സ്‌കൂളിലെ പ്രധാനാധ്യാപകൻ ഉദുമാൻ കുട്ടിയാണ് അറസ്റ്റിലായത്. അധ്യാപിക നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.
അധ്യാപികയ്ക്ക് നേരെ അസഭ്യവർഷം; പ്രധാനാധ്യാപകൻ അറസ്റ്റിൽ - ഒറ്റപ്പാലം എസ്.ഡി.വി.എം.എ എൽപി സ്‌കൂൾ
ഒറ്റപ്പാലം എസ്.ഡി.വി.എം.എ എൽപി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ഉദുമാന്‍ കുട്ടിയാണ് അറസ്റ്റിലായത്.
ഉച്ചക്ക് ശേഷം അവധി വേണമെന്ന് ആവശ്യപ്പെട്ട സ്‌കൂൾ മാനേജറുടെ ഭാര്യ കൂടിയായ ടി.എൻ.ഗിരീശ്വരിയോടാണ് പ്രധാനാധ്യാപകനായ ഉദുമാൻ അസഭ്യവർഷം നടത്തിയത്. ഉദുമാന്‍റെ ഫോണ്‍ സംഭാഷണം ഉള്‍പ്പെടെയാണ് അധ്യാപിക ഒറ്റപ്പാലം പൊലീസിൽ പരാതി നൽകിയത്. അറസ്റ്റിലായ പ്രധാനാധ്യാപകനെ നാളെ ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കും. നേരത്തെ പല തവണ അധ്യാപികമാരോട് ഉദുമാൻ മോശമായി പെരുമാറിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കും പൊലീസിനും ജില്ലാ കലക്‌ടർക്കും പരാതി നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയുമെടുത്തിരുന്നില്ലെന്നും അധ്യാപികമാര്‍ ആരോപിക്കുന്നു.