കേരളം

kerala

ETV Bharat / state

മലമ്പുഴ ഡാമിലെ കൂട് മത്സ്യകൃഷിയുടെ ആദ്യ ഘട്ട വിളവെടുപ്പ് തുടങ്ങി - കൂട് മത്സ്യകൃഷിയുടെ ആദ്യ ഘട്ട വിളവെടുപ്പ് തുടങ്ങി

വിജയവാഡയിലെ ആര്‍ ജി സി അക്വാടിക് സെന്‍റില്‍ ഉല്‍പാദിപ്പിച്ച ഗിഫ്റ്റ് തിലോപ്പി വിഭാഗത്തില്‍പ്പെട്ട മത്സ്യങ്ങളുടെ വിളവെടുപ്പാണ് നടക്കുന്നത്

മലമ്പുഴ ഡാമിലെ കൂട് മത്സ്യകൃഷിയുടെ ആദ്യ ഘട്ട വിളവെടുപ്പ് തുടങ്ങി

By

Published : Aug 26, 2019, 11:26 AM IST

Updated : Aug 26, 2019, 12:05 PM IST

പാലക്കാട്:മലമ്പുഴ ഡാമിനകത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്ത കൂട് മത്സ്യകൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. കഴിഞ്ഞ മാര്‍ച്ചിലാണ് ഡാമിന്‍റെ മധ്യഭാഗത്തായി കൂട് നിർമിച്ച് മത്സ്യകൃഷിക്ക് തുടക്കം കുറിച്ചത്. 72 കൂടുകളിലായി എഴുപത്തയ്യായിരം മത്സ്യക്കുഞ്ഞുങ്ങളെയായിരുന്നു നിക്ഷേപിച്ചത്. ആറു മാസം കഴിയുമ്പോള്‍ മുക്കാല്‍ കിലോ വരെ തൂക്കമുണ്ട് മത്സ്യങ്ങൾക്ക്.

മലമ്പുഴ ഡാമിലെ കൂട് മത്സ്യകൃഷിയുടെ ആദ്യ ഘട്ട വിളവെടുപ്പ് തുടങ്ങി

വിജയവാഡയിലെ ആര്‍ ജി സി അക്വാടിക് സെന്‍ററില്‍ ഉല്‍പാദിപ്പിച്ച ഗിഫ്റ്റ് തിലോപ്പി വിഭാഗത്തില്‍പ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയായിരുന്നു നിക്ഷേപിച്ചത്. വിദഗ്ധ പരിശീലനം നേടിയ നൂറ്റി പതിനാലു മത്സ്യത്തൊഴിലാളികളാണ് പദ്ധതിയുടെ സംരക്ഷകരും ഗുണഭോക്താക്കളും. ആകെ ഒരു കോടിയോളം രൂപ പദ്ധതിക്കായി ചെലവായിട്ടുണ്ട്. ഇവിടെ വിളവെടുക്കുന്ന മത്സ്യങ്ങള്‍ മലമ്പുഴയിലെ മത്സ്യ വില്‍പന കേന്ദ്രത്തില്‍ നിന്നാണ് വാങ്ങാനാവുക. ഇരുനൂറു രൂപയാണ് ഒരു കിലോ മീനിന്‍റെ വില.

Last Updated : Aug 26, 2019, 12:05 PM IST

ABOUT THE AUTHOR

...view details