നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതില്‍ സന്തോഷമുണ്ടെന്ന് സൗമ്യയുടെ അമ്മ
തൻ്റെ മകളെ കൊന്ന ഗോവിന്ദചാമിക്കും സമാനമായ ശിക്ഷ നടപ്പാക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.
സൗമ്യയുടെ അമ്മ
പാലക്കാട്: നിർഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കിയതില്‍ സന്തോഷമുണ്ടെന്ന് സൗമ്യയുടെ അമ്മ സുമതി. തൻ്റെ മകളെ കൊന്ന ഗോവിന്ദചാമിക്കും സമാനമായ ശിക്ഷ നടപ്പാക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും സൗമ്യയുടെ അമ്മ പറഞ്ഞു. 2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊര്‍ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ സൗമ്യ ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശൂര്‍ മെഡിക്കല്‍ കൊളജില്‍ വെച്ച് സൗമ്യ മരിച്ചു.