പാലക്കാട് : ഹലാൽ ഭക്ഷണ വിവാദത്തിൽ(Halal Food Controversy) ബിജെപി സംസ്ഥാന നേതൃത്വത്തെ(BJP Kerala leaders) വിമർശിച്ചുകൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റ് സംസ്ഥാന വക്താവ് സന്ദീപ് വാര്യർ പിൻവലിച്ചു. ഹലാൽ വിവാദത്തിൽ വികാരമല്ല, വിവേകമാണ് നയിക്കേണ്ടത് എന്നായിരുന്നു സന്ദീപ് വാര്യരുടെ(Sandeep G Varier facebook post) ഫേസ്‌ബുക്ക് പോസ്റ്റ്.
ബിജെപിയെ വെട്ടിലാക്കിയ പോസ്റ്റ് പിൻവലിച്ച് സന്ദീപ് വാര്യർ ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിയ്‌ക്കും പരസ്‌പരം സാമ്പത്തിക ഉപരോധം നടത്തി ജീവിക്കാനാവില്ല. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ സ്ഥാപനങ്ങള്‍ പൂട്ടിച്ചാല്‍ എല്ലാ വിഭാഗം ജനങ്ങളും പട്ടിണിയിലാകുമെന്നും തന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞിരുന്നു.
Also Read: Sandeep G Varier| 'വികാരമല്ല വിവേകമാവണം നയിക്കേണ്ടത്'; ഹലാല്‍ വിവാദത്തില്‍ സന്ദീപ് വാര്യരുടെ വിമര്‍ശനം
ഹലാൽ വിവാദത്തിൽ ബിജെപി സംസ്ഥാന നേതൃത്വവും സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും(bjp state president k surendran) സ്വീകരിച്ച നിലപാടിന് വിരുദ്ധമായ നിലപാടായിരുന്നു ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടേത്.
ബിജെപിയെ വെട്ടിലാക്കിയ പോസ്റ്റ് പിൻവലിച്ച് സന്ദീപ് വാര്യർ വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങൾ പാടില്ലെന്ന് ഭാരവാഹി യോഗത്തിൽ കർശന നിർദേശമുണ്ടായിരുന്നു. ഇത് ലംഘിച്ചായിരുന്നു സന്ദീപ് വാര്യരുടെ വിമര്‍ശനം. ഇത് നേതൃത്വത്തിനിടയിൽ കടുത്ത അതൃപ്‌തിക്ക് കാരണമായി.
പാർട്ടി നിലപാട് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനാലാണ് ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിക്കുന്നത് എന്നുമാണ് സന്ദീപ് വാര്യരുടെ വിശദീകരണം.