പാലക്കാട് : മികച്ച സ്‌കൂളിനുള്ള കിരീടം നേടിയ ആലത്തൂർ ഗുരുകുലം സ്‌കൂളിന് ആലത്തൂർ എം.പിയുടെ സമ്മാനം. സ്‌കൂളിൽ കലാകേന്ദ്രം തുടങ്ങുന്നതിനായി 25 ലക്ഷം രൂപ നൽകുമെന്ന് രമ്യ ഹരിദാസ് എം.പി പറഞ്ഞു.
ഗുരുകുലം സ്‌കൂളിന് അഭിമാന നിമിഷം ; കലാകേന്ദ്രം തുടങ്ങുമെന്ന് എം.പി - alathur gurukulam school
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ തുടർച്ചയായി ഒമ്പതാം വർഷവും, ഹയർ സെക്കൻഡറി വിഭാഗത്തിൽ മൂന്നാം തവണയുമാണ് സംസ്ഥാനത്തെ മികച്ച സ്‌കൂളായി ഗുരുകുലത്തെ തെരഞ്ഞെടുത്തത്.
ഹൈസ്‌കൂൾ വിഭാഗത്തിൽ തുടർച്ചയായി ഒമ്പതാം വർഷവും, ഹയർ സെക്കൻഡറി വിഭാഗത്തിൽ മൂന്നാം തവണയുമാണ് സംസ്ഥാനത്തെ മികച്ച സ്‌കൂളായി ഗുരുകുലത്തെ തെരഞ്ഞെടുത്തത്. പാലക്കാടിന് കീരിടം നേടി കൊടുത്ത ഗുരുകുലം സ്‌കൂളിന് വിപുലമായ സ്വീകരണവും ആസൂത്രണം ചെയ്തിട്ടുണ്ട്. സ്വീകരണത്തിന് മുമ്പേ സ്‌കൂളിലെത്തിയ എം.പി സമ്മാനം പ്രഖ്യാപിച്ചു.
33 ഇനങ്ങളിലായി നൂറ്റിമുപ്പത് വിദ്യാർഥികളാണ് ഗുരുകുലം സ്‌കൂളിൽ നിന്ന് സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തത്. 161 പോയന്‍റുകളുമായാണ് ഗുരുകുലം സ്‌കൂൾ ഒന്നാമതെത്തിയത്.