ഗോവിന്ദാപുരം ചെക്ക് പോസ്റ്റ് യാത്രക്കാർക്കായി തുറന്നു - ഗോവിന്ദാപുരം
കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്‌ത എല്ലാവർക്കും അതിർത്തി കടക്കാം. ചെക്‌പോസ്റ്റിൽ യാത്രക്കാർക്ക് ആരോഗ്യ പരിശോധന ഉണ്ടാവില്ല.

പാലക്കാട്: ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്കായി ഗോവിന്ദാപുരം ചെക്ക് പോസ്റ്റ് തുറന്നുകൊടുത്തു. അൺലോക്ക് നാലാം ഘട്ടത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരെ അതിർത്തിയിൽ തടയാതെ കടത്തിവിടണമെന്ന കേന്ദ്ര നിർദേശത്തിന്‍റെ ഭാഗമായാണ് വാളയാറിന് പുറമേ ഗോവിന്ദാപുരം ചെക്ക് പോസ്റ്റിലൂടെയും ആളുകളെ കടത്തിവിട്ടു തുടങ്ങിയത്. ചെക്ക് പോസ്റ്റിൽ യാത്രക്കാർക്ക് ആരോഗ്യ പരിശോധന ഉണ്ടാവില്ല. കൂടാതെ പാസും ആവശ്യമില്ല. കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്‌ത എല്ലാവർക്കും അതിർത്തി കടക്കാമെന്ന് കലക്‌ടർ ബാലമുരളി അറിയിച്ചു.