പാലക്കാട്: നെൽകൃഷി പ്രോത്സാഹിപ്പിക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിന് ഇടയിലും കഴിഞ്ഞ രണ്ട് വർഷമായി വിളവിറക്കാൻ സാധിക്കാതെ ബുദ്ധിമുട്ടുകയാണ് ഇടതുപക്ഷം ഭരിക്കുന്ന പറളി ഗ്രാമപഞ്ചായത്തിലെ ഒരു കൂട്ടം കർഷകർ. മലമ്പുഴ അണക്കെട്ടിൽ നിന്നും ഇവരുടെ വയലുകളിലേക്ക് വെള്ളമെത്തിക്കുന്ന കനാൽ തകർന്നു കിടക്കുന്നതാണ് കാരണം. പറളി എട്ടാം മൈൽ മേഞ്ചിപ്പാടത്തെ 15 ഏക്കറിലധികം വരുന്ന സ്ഥലത്തെ രണ്ടാം വിള കൃഷിയാണ് ഇതുമൂലം മുടങ്ങിയിരിക്കുന്നത്.
വിളവിറക്കാന്‍ കഴിയാതെ പാലക്കാട് പറളിയിലെ കര്‍ഷകര്‍ - നെൽകൃഷി
പറളിഗ്രാമ പഞ്ചായത്ത് ഭരിക്കുന്നത് ഇടതുപക്ഷമാണ്
പാലക്കാട് രണ്ടാം വിള കൃഷി നടത്തുന്നത് പൂർണമായും അണക്കെട്ടിൽ നിന്നും കനാൽ വഴിയെത്തുന്ന വെള്ളത്തെ ആശ്രയിച്ചാണ്. രണ്ട് വർഷത്തിലധികമായി സ്ലാബുകൾ തകർന്നും കാടുകയറിയും ഈ കനാൽ ഉപയോഗശൂന്യമായി കിടക്കുകയാണ്. പ്രധാന കനാലിൽ നിന്നും ഒഴുക്ക് തടസപ്പെട്ടിരിക്കുന്ന ഈ കനാലുകളിലേക്ക് വെള്ളം തുറന്നു വിട്ടാൽ കവിഞ്ഞൊഴുകി സമീപത്തുള്ള വീടുകൾക്കുള്ളിൽ വെള്ളം കയറുന്ന അവസ്ഥയാണ് നിലവിൽ. കനാൽ ഉപയോഗപ്രദമാക്കണം എന്നാവശ്യപ്പെട്ട് ജലസേചനവകുപ്പിനും പറളി ഗ്രാമപഞ്ചായത്തിനും നിരന്തരം അപേക്ഷകൾ നൽകിയിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായില്ല. ഇങ്ങനെ പോയാൽ കൃഷി അവസാനിപ്പിക്കേണ്ടി വരുമെന്ന സാഹചര്യത്തിലാണ് കർഷകർ.