കേരളം

kerala

ETV Bharat / state

വാളയാര്‍ കേസില്‍ സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: ബിജെപി - വാളയാര്‍ കേസ്

വാളയാർ കേസില്‍ ഒളിച്ചു കളി അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാവണമെന്നും കേസിൽ സിബിഐ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ.

Government should end absconding in Walayar case; BJP  Walayar case  BJP  വാളയാര്‍ കേസില്‍ സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം; ബിജെപി  വാളയാര്‍ കേസില്‍ സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം  ബിജെപി  വാളയാര്‍ കേസ്  ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ
വാളയാര്‍ കേസില്‍ സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം; ബിജെപി

By

Published : Jan 6, 2021, 1:13 PM IST

പാലക്കാട്: വാളയാർ കേസില്‍ ഒളിച്ചു കളി അവസാനിപ്പിക്കാൻ ഇനിയെങ്കിലും സർക്കാർ തയ്യാറാവണമെന്ന് ബിജെപി. സർക്കാരിന് ആത്മാർത്ഥത ഉണ്ടെങ്കിൽ കേസിൽ സിബിഐ അന്വേഷണം നടത്താന്‍ തയ്യാറാവണമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ആവശ്യപ്പെട്ടു. പീഡനക്കേസിലെ സിപിഎമ്മുകാരായ പ്രതികളെ വെറുതെ വിട്ടത് കേസ് അന്വേഷിച്ച പൊലീസിന്‍റെയും സർക്കാർ അഭിഭാഷകരുടെയും വീഴ്ച്ച കൊണ്ടാണെന്ന് വിധി തെളിയിച്ചിരിക്കുകയാണ്. ശിശുക്ഷേമ സമിതി, പൊലീസ്, സർക്കാർ അഭിഭാഷകർ തുടങ്ങി എല്ലാവരും എല്ലാ തലത്തിലും ആസൂത്രിതമായി അട്ടിമറിച്ച കേസില്‍ സംസ്ഥാന ഏജൻസിയുടെ അന്വേഷണം കൊണ്ട് കുടുംബത്തിന് നീതി ലഭിക്കില്ല എന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

For All Latest Updates

ABOUT THE AUTHOR

...view details