പാലക്കാട്: തീവണ്ടിയിൽ കടത്തുകയായിരുന്ന ഒരുകിലോ എൺപത് ഗ്രാം സ്വർണം പിടികൂടി. കോഴിക്കോട് കുന്ദമംഗലം ആക്കിൽ വീട്ടിൽ ഹബീബ് റഹ്മാൻ, കുന്ദമംഗലം പെരിങ്ങനം തലോർ വീട്ടിൽ പി.ഇ മിഥുൻ എന്നിവരാണ് പിടിയിലായത്. ചെന്നൈയിൽ നിന്ന് പഴനിയിലേക്ക് പോകുന്ന ട്രെയിനിൽ പാലക്കാട്ട് ഇറങ്ങിയപ്പോഴാണ് ഇവരെ പിടികൂടിയത്.
തീവണ്ടിയിൽ കടത്തുകയായിരുന്ന സ്വർണം പിടികൂടി - palakkad
ഗർഭ നിരോധന ഉറകളിൽ പൊതിഞ്ഞ് മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്
തീവണ്ടിയിൽ കടത്തുകയായിരുന്ന സ്വർണം പിടികൂടി
ഗർഭ നിരോധന ഉറകളിൽ പൊതിഞ്ഞ് മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ദിണ്ഡിക്കലില്‍ നിന്നാണ് ഇവർ ട്രെയിനിൽ കയറിയത്. വിദേശത്ത് നിന്ന് തിരുച്ചിറപ്പള്ളി വിമാനത്താവളം വഴി കോഴിക്കോട്ടേക്ക് സ്വര്‍ണം കടത്തുകയായിരുന്നു.