പാലക്കാട് : പുതുപ്പാരിയാരത്ത് ആടിനെ പുലി കൊന്നു. സിങ്ക് റോഡ് മൂരിപ്പാടം ശാന്തയുടെ ഗർഭിണിയായ ആടിനെയാണ് പുലി കടിച്ചുകൊന്നത്. ശനിയാഴ്‌ച പുലർച്ചെയാണ് കൂടിന് സമീപത്തെത്തിയ പുലി ആടിനെ ആക്രമിച്ചത്.
ആടിന്‍റെ കരച്ചിൽകേട്ട് വീട്ടുകാർ പുറത്തേക്കെത്തിയപ്പോൾ പുലി ആടിനെ ഉപേക്ഷിച്ച് ഓടിമറഞ്ഞു. എന്നാൽ അൽപ്പ സമയത്തിനകം ആട് ചത്തു. അതേസമയം പുലി പ്രദേശത്തെ കോഴിയെ പിടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.