പാലക്കാട് :മണ്ണാര്‍ക്കാട് ഓടിക്കൊണ്ടിരുന്ന ബസില്‍നിന്ന് വിദ്യാര്‍ഥിനി റോഡിലേക്ക് തെറിച്ചുവീണു. പത്താംക്ലാസുകാരി അരിയൂര്‍ സ്വദേശിനി മാജിദ തെസ്‌നിക്കാണ് അപകടത്തില്‍ പരിക്കേറ്റത്. മാജിദ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.മണ്ണാര്‍ക്കാട് കുന്തിപ്പുഴ വളവ് തിരിയുമ്പോഴാണ് ബസില്‍ ഡോറിന്‍റെ സമീപത്ത് നിന്നിരുന്ന കുട്ടി നിയന്ത്രണം നഷ്‌ടപ്പെട്ട് റോഡിലേക്ക് തെറിച്ചുവീണത്.
പാലക്കാട് ഓടിക്കൊണ്ടിരുന്ന ബസില്‍നിന്ന് വിദ്യാര്‍ഥിനി തെറിച്ചുവീണു ; നടുക്കുന്ന വീഡിയോ - മണ്ണാര്‍ക്കാട് വിദ്യര്‍ഥിനി ഓടികൊണ്ടിരിക്കുന്ന ബസ്സില്‍ നിന്ന് വീണു
അപകടം നടന്നത് പാലക്കാട് മണ്ണാര്‍ക്കാട്, പരിക്കേറ്റത് മാജിത തെസ്‌നിക്ക്
![പാലക്കാട് ഓടിക്കൊണ്ടിരുന്ന ബസില്‍നിന്ന് വിദ്യാര്‍ഥിനി തെറിച്ചുവീണു ; നടുക്കുന്ന വീഡിയോ girl fell off running bus mannarkkad palakkad mannarkkad accident മണ്ണാര്‍ക്കാട് വിദ്യര്‍ഥിനി ഓടികൊണ്ടിരിക്കുന്ന ബസ്സില്‍ നിന്ന് വീണു മണ്ണാര്‍ക്കാട് കുന്തിപ്പുഴയിലെ ബസ്സപകടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14999041-thumbnail-3x2-bd.jpg)
ഓടിക്കൊണ്ടിരുന്ന ബസില്‍നിന്ന് വിദ്യാര്‍ത്ഥിനി തെറിച്ചുവീണു; പിന്നില്‍ നിന്ന് വന്ന വാഹനം ബ്രേക്കിട്ടതിനാല്‍ വന്‍ അപകടം ഒഴിവായി
ഓടിക്കൊണ്ടിരുന്ന ബസില്‍നിന്ന് വിദ്യാര്‍ത്ഥിനി തെറിച്ചുവീണു; പിന്നില്‍ നിന്ന് വന്ന വാഹനം ബ്രേക്കിട്ടതിനാല്‍ വന്‍ അപകടം ഒഴിവായി
തൊട്ടുപിറകെ വന്ന ഇരുചക്ര വാഹനത്തില്‍ വന്നവര്‍ സമയോചിതമായി ബ്രേക്കിട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. വിദ്യാര്‍ഥിനിയെ ആദ്യം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.