പാലക്കാട് :കല്ലിപ്പാടത്തെ രണ്ടുവയസുകാരി ഗൗരി ലക്ഷ്മിക്ക് കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ചികിത്സാസഹായമായി 25 ലക്ഷം രൂപ കുടുംബത്തിന് കൈമാറി. സ്‌പൈനൽ മസ്‌കുലാര്‍ അട്രോഫി (എസ്എംഎ) ബാധിച്ച ഗൗരി ലക്ഷ്മിക്ക് മരുന്നിനും ചികിത്സയ്ക്കുമായി 16 കോടിയാണ് ആവശ്യം. ഗൗരി ലക്ഷ്മി ചികിത്സാസഹായ സമിതി നാട്ടുകാരുടെയും മറ്റ് സുമനസുകളുടെയും സഹായത്തോടെ 13 കോടി സമാഹരിച്ചു.
ഗൗരി ലക്ഷ്‌മിക്ക് ചികിത്സാസഹായം : എം എം യൂസഫലി 25 ലക്ഷം കൈമാറി - എം എം യൂസഫലി 25 ലക്ഷം കൈമാറി
സ്‌പൈനൽ മസ്‌കുലാര്‍ അട്രോഫി (എസ്എംഎ) ബാധിച്ച ഗൗരി ലക്ഷ്മിക്ക് മരുന്നിനും ചികിത്സയ്ക്കുമായി 16 കോടിയാണ് ആവശ്യം
ഗൗരിലക്ഷ്‌മിക്ക് ചികിത്സാസഹായം; എം എം യൂസഫലി 25 ലക്ഷം കൈമാറി
ബാക്കി മൂന്നുകോടി രൂപകൂടി സമാഹരിക്കാൻ ശ്രമം തുടരുന്നതിനിടെയാണ് ആശ്വാസമായി എം എ യൂസഫലിയുടെ സഹായം. അദ്ദേഹത്തിന്‍റെ നിർദേശപ്രകാരം ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ കോ ഓർഡിനേറ്റർ എൻ ബി സ്വരാജ്, ലുലു ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ എന്നിവർ ചേർന്ന് കുട്ടിയുടെ വീട്ടിലെത്തി തുക കൈമാറി.