പാലക്കാട്:വീട്ടുമുറ്റത്ത് ഇറക്കി വച്ച ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. ഒറ്റപ്പാലം കാഞ്ഞിരക്കടവ് കുളത്തിങ്കൽ ഷെറിഫിൻ്റെ വീട്ടിൽ ഇറക്കി വച്ച ഇന്ത്യൻ ഓയിലിൻ്റെ ഇൻഡൈൻ പാചക വാതക ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. സംഭവ സമയത്ത് സിലിണ്ടറിന് സമീപം ആളുകൾ ഉണ്ടായിരുന്നില്ല. അതിനാല്‍ വൻ അപകടം ഒഴിവായി.
ബുധൻ വൈകിട്ട് മൂന്നു മണിയോടെ ഏജൻസിയില്‍ നിന്ന് എത്തിച്ച സിലിണ്ടർ വൻ ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. വ്യാഴാഴ്‌ച വീടിൻ്റെ ഉള്ളിലേക്ക് വയ്‌ക്കാമെന്ന് കരുതി മുറ്റത്ത് വച്ചിരിക്കുകയായിരുന്നു. ഗ്യാസ് പൊട്ടിത്തെറിച്ച് വീടിൻ്റെ മേൽക്കൂര തകർന്നു. വീടിൻ്റെ തറയിൽ വിരിച്ച മാർബിളിനും പൂച്ചെട്ടിക്കും കേടുപാടുകൾ സംഭവിച്ചു.