കേരളം

kerala

ETV Bharat / state

പൂന്തോട്ടം ആയുർവേദ കേന്ദ്രത്തിൽ നിന്ന് കഞ്ചാവ് കലർത്തിയ മരുന്നുകൾ പിടിച്ചെടുത്തു

ആയുഷ് മന്ത്രാലയം അനുമതി നല്‍കിയിട്ടുള്ള മരുന്നുകളാണ് ഇവയെന്നാണ് ആയുര്‍വേദ കേന്ദ്രത്തിന്‍റെ വിശദീകരണം.

ആയുർവേദ കേന്ദ്രത്തിൽ നിന്ന് കഞ്ചാവ് കലർത്തിയ മരുന്നുകൾ പിടിച്ചെടുത്തു  ചെര്‍പ്പുളശ്ശേരി കുളക്കാട് പൂന്തോട്ടം സ്വകാര്യ ആയുർവേദ കേന്ദ്രം  ആയുഷ് മന്ത്രാലയം
കഞ്ചാവ് കലർത്തിയ മരുന്നുകൾ പിടിച്ചെടുത്തു

By

Published : Mar 15, 2022, 4:21 PM IST

പാലക്കാട്: സ്വകാര്യ ആയുര്‍വേദ കേന്ദ്രത്തില്‍ നിന്ന് കഞ്ചാവ് കലര്‍ത്തിയ മരുന്നുകള്‍ എക്‌സൈസ് സംഘം പിടിച്ചെടുത്തു. ചെര്‍പ്പുളശ്ശേരി കുളക്കാട് പൂന്തോട്ടം സ്വകാര്യ ആയുർവേദ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കലർത്തിയ മരുന്നുകൾ കണ്ടെടുത്തത്. ഡോ .പി.എം എസ് രവീന്ദ്രനാഥിൻ്റെ ഉടമസ്ഥതയിലുള്ളതാണ് പൂന്തോട്ടം ആയുർവേദ കേന്ദ്രം.

എക്‌സൈസ് ഇന്‍റലിജന്‍സ് വിഭാഗമാണ് ആയുര്‍വേദ കേന്ദ്രത്തില്‍ പരിശോധന നടത്തിയത്. ആയുര്‍വേദ കേന്ദ്രത്തില്‍ കഞ്ചാവ് ഉപയോഗിച്ച മരുന്നു വിൽപന എന്ന പരാതി വ്യാപകമായി ഉയര്‍ന്നതിന് പിന്നാലെയാണ് അന്വേഷണം നടന്നത്. ആയുഷ് മന്ത്രാലയം അനുമതി നൽകിയ മരുന്നുകള്‍ വിതരണത്തിനായി എത്തിച്ചതാണെന്നാണ് ആയുർവേദ കേന്ദ്രം അധികൃതര്‍ അറിയിച്ചത്. മഹാരാഷ്‌ട്രയില്‍ നിന്ന് എത്തിച്ച മരുന്നകള്‍ക്ക് കേരളത്തില്‍ വല്‍പന അനുമതിയില്ലെന്നാണ് എക്‌സൈസ് അന്വേഷണ സംഘം പറയുന്നത്.

Also Read: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സി.പി.ഐ ആദ്യകാല നേതാക്കളുടെ മക്കള്‍: കത്ത് കാനത്തിന് കൈമാറി

വേദന സംഹാരികളായി ഉപയോഗിക്കുന്ന കഞ്ചാവ് കലർത്തിയ മരുന്നുകളാണ് ഇവയെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്‌തമാക്കി. വാഹനാപകടത്തില്‍ കൊല്ലപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം മപന്‍പ് ഇവിടെ തെളിവെടുപ്പ് നടത്തിയിരുന്നു. ബാലഭാസ്‌കറിന്‍റെ മരണശേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആയുര്‍വേദ സ്ഥാപനമായിരുന്നു ചെര്‍പ്പുളശേരിയിലെ പൂന്തോട്ടം ആയുര്‍വേദകേന്ദ്രം.

ABOUT THE AUTHOR

...view details