പാലക്കാട്:പാലക്കാട് പുതുനഗരത്തില്‍റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് എട്ട് കിലോ കഞ്ചാവ് പൊലീസ് കണ്ടെത്തി. ഇന്നലെ(7.03.2022) അതിരാവിലെ എസ്.ഐയും സംഘവും പെട്രോളിംഗ് നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി ബാഗ് കണ്ടെത്തിയത്. സമീപത്ത് വാഹനാപകടം നടന്നിട്ടുണ്ടോ എന്ന സംശയത്തിലായിരുന്നു ആദ്യം പൊലീസ് പരിശോധന നടത്തിയത്.
തുടര്‍ന്ന് വാഹനം നിര്‍ത്തി ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ബാഗ് കൈമാറാന്‍ കാത്തു നില്‍ക്കുന്നതിനിടെ പൊലീസ് വാഹനം കണ്ട് പ്രതി ബാഗ് ഉപേക്ഷിച്ച് ഓടിയാതാവാനാണ് സാധ്യതയെന്ന് പുതുനഗരം പൊലീസ് അറിയിച്ചു. ചിറ്റൂര്‍ ഡിവൈ.എസ്.പി സുന്ദരന്‍, പുതുനഗരം ഐ.എസ്.എച്ച്.ഒ ആദംഖാന്‍, എസ്.ഐ അജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ സംഭവത്തില്‍ അന്വേഷണം തുടങ്ങി.