പാലക്കാട്: കാറിൽ കടത്താൻ ശ്രമിച്ച നാല് കിലോ കഞ്ചാവുമായി രണ്ട് വിദ്യാർഥികളെ എക്സൈസ് സംഘം പിടികൂടി. കഞ്ചിക്കോട് മേനോൻ പാറയിലെ കിൻഫ്ര പാർക്കിന് സമീപത്ത് നിന്നാണ് ഹോണ്ട സിറ്റി കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി വിദ്യാർഥികളെ പിടികൂടിയത്. കോയമ്പത്തൂർ സ്വദേശി നാഗാർജുൻ (22) , ഈറോഡ് സ്വദേശി അരുൺകുമാർ (22) എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോയും എക്സൈസ് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച വിദ്യാർഥികൾ പിടിയിൽ - എക്സൈസ്
പാലക്കാട് എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോയും എക്സൈസ് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
കഞ്ചാവ്
പാലക്കാട് വിൽപ്പന നടത്താൻ പൊള്ളാച്ചിയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇവര്‍ എക്സൈസിന് മൊഴി നൽകി. എക്സൈസ് ഇൻസ്പെക്‌ടർമാരായ ടി രാജീവ്, എം റിയാസ്, പ്രിവന്‍റീവ് ഓഫീസർമാരായ സെന്തിൽ കുമാർ, എം യൂനസ്, സജിത്ത് സിവിൽ ഓഫീസർമാരായ വൈശാഖ്, ജോൺസൺ, ഷിനോജ്, ശ്രീകുമാർ, സത്താർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്‌ഡ് നടത്തിയത്.