വാളയാർ കേസിൽ തുടരന്വേഷണം - palakkad pocso court
11:18 January 23
breaking
പാലക്കാട്: വാളയാർ പീഡനക്കേസിൽ തുടരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി അനുമതി നൽകി. ആർ. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷയിലാണ് ഉത്തരവ്. തുടർ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെങ്കിലും സി.ബി.ഐ അന്വേഷണ നടപടികൾ വേഗത്തിലാക്കണമെന്ന് വാളയാർ സമരസമിതി ആവശ്യപ്പെട്ടു.
വാളയാറിലെ പെണ്‍കുട്ടികളുടെ കുടുംബത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് പുതിയ അന്വേഷണ സംഘം കഴിഞ്ഞ ദിവസം തുടര്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ പാലക്കാട് പോക്‌സോ കോടതിയിൽ നല്‍കിയത്. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുണ്ടെന്ന ആർ. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ ആവശ്യം അംഗീകരിച്ച് കോടതി തുടരന്വേഷണത്തിന് അനുമതി നൽകുകയായിരുന്നു. പ്രതികളായ വി.മധു, എം.മധു, ഷിബു എന്നിവർക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ കഴിയാത്തതു കൊണ്ടായിരുന്നു അവരെ വെറുതെ വിട്ടത്. എന്നാൽ പുനർവിചാരണയ്ക്കിടെ അന്വേഷണ സംഘത്തിന് തുടർ അന്വേഷണത്തിന് അപേക്ഷ നൽകാമെന്നും ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
തുടരന്വേഷണത്തിന് അനുമതിയായതോടെ കേസില്‍ പുതിയ പ്രതികള്‍ വരികയോ പഴയ പ്രതികളെ ഒഴിവാക്കുകയോ ചെയ്യാം. അതേസമയം കൂടുതൽ തെളിവുകൾ ശേഖരിക്കുക എന്നത് പ്രത്യേക അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്.