കേരളം

kerala

ETV Bharat / state

വാളയാർ കേസ് തുടരന്വേഷണം; ഹർജികളിൽ വിധി നാളെ

വാളയാർ കേസിലെ പ്രതികളായ വി. മധു, ഷിബു എന്നിവരുടെ റിമാൻഡ് കാലാവധി ഫെബ്രുവരി അഞ്ച് വരെ വീണ്ടും നീട്ടി

വാളയാർ കേസ് തുടരന്വേഷണം  പോക്സോ കോടതി  റെയിൽവെ എസ്‌പി നിശാന്തിനി  railway sp nishanthini  pocso court palakkadu  walayar case
വാളയാർ കേസ് തുടരന്വേഷണം; ഹർജികളിൽ വിധി നാളെ

By

Published : Jan 22, 2021, 5:17 PM IST

പാലക്കാട്:വാളയാർ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികളിൽ നാളെ വിധി പറയുമെന്ന് പോക്സോ കോടതി. ഒപ്പം കേസിലെ പ്രതികളായ വി. മധു, ഷിബു എന്നിവരുടെ റിമാൻഡ് കാലാവധി ഫെബ്രുവരി അഞ്ച് വരെ വീണ്ടും നീട്ടി കോടതി ഉത്തരവിട്ടു. വാളയാർ കേസിൽ പുനർവിചാരണ ആരംഭിച്ചതോടെയാണ് പ്രതികളെ കോടതി റിമാൻഡ് ചെയ്‌തത്. കൂടാതെ കേസിലെ മറ്റൊരു പ്രതിയായിരുന്ന എം. മധുവിന്‍റെ ജാമ്യാപേക്ഷ അംഗീകരിക്കുകയും ചെയ്‌തിരുന്നു. വാളയാർ കേസിൽ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് പുനർവിചാരണ ആരംഭിച്ചത്.

തുടരന്വേഷണം ആരംഭിക്കുന്നതിന് വിചാരണ നടന്ന പോക്സോ കോടതിയെ തന്നെ ബന്ധപ്പെടാനും ഹൈക്കോടതി നിർദേശിച്ചിരുന്നു. റെയിൽവെ എസ്‌പി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. ഒപ്പം കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും അതിനായി സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇത് കണക്കിലെടുത്താണ് കേസിന്‍റെ തുടരന്വേഷണത്തിൽ കോടതി നാളെ വിധി പറയുന്നത്.

ABOUT THE AUTHOR

...view details